കുട്ടികളുടെ തൊണ്ടയിൽ എന്തകിലും സാധനങ്ങൾ കുടുങ്ങുന്ന വാർത്തകൾ ഇപ്പോൾ കേൾക്കാറുണ്ട്.കൊല്ലത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ഒരു ചെറിയ കുട്ടിയാണ് സേഫ്റ്റി പിൻ എടുത്ത് വായിൽ ഇട്ടത്.കുട്ടിയുടെ അമ്മയും അച്ഛനും ഇത് അറിഞ്ഞപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.തക്ക സമയത്തിന് ചികിത്സ ലഭ്യമാക്കാനും കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമാക്കാനും സാധിച്ചു. ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് സേഫ്റ്റി പിന്‍, ബ്ലേഡ് പോലെ അപകടകരമായ വസ്തുക്കളൊന്നും തന്നെ കുഞ്ഞുങ്ങള്‍ക്ക് കിട്ടത്തക്ക രീതിയില്‍ അലക്ഷ്യമായി വീട്ടിനകത്തോ പരിസരത്തോ ഇടരുത് എന്നതാണ്.ഇങ്ങനെ മാരകമായി മുറിവ് ഉണ്ടകാൻ സാധ്യത ഉള്ള സാധനങ്ങൾ ഒന്നും ഒരിക്കലും കുട്ടികൾ കാൻകെ ഇടരുത്.വീട്ടില്‍ ഇങ്ങനെയുള്ള സാധനങ്ങൾ കുട്ടികൾക്ക് കിട്ടാത്ത സ്ഥലങ്ങളിൽ കൊണ്ട് വെക്കുക.
ഈ കുട്ടിയുടെ മൂക്കിന്റെ പിന്‍ഭാഗത്തും ശ്വാസനാളത്തിലുമായാണ് പിന്ന് തറച്ചിരുന്നത്.കുട്ടി ആദ്യം അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും പിന്നീട് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന. കുഞ്ഞുങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ അതിന് മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി തീവ്രത കൂടുതലായിരിക്കും.പ്രതികരണ ശേഷി കുറഞ്ഞത് കൊണ്ട് തന്നെ നമ്മൾക്കും പെട്ടന്ന് മനസിലാവില്ല. അവര്‍ക്ക് കാര്യം തുറന്നുപറയാനോ, മറ്റേതെങ്കിലും രീതിയില്‍ അത് സ്വയം കൈകാര്യം ചെയ്യാനോ ഒന്നും സാധിക്കില്ലെന്നതുകൊണ്ടാണ് അപകടത്തിന്റെ ആഴം വര്‍ധിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.