‘ആകാശം പോലെ’ ഭീഷ്മപര്‍വ്വ’ത്തിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

 മ്മൂട്ടിയെ  നായകനാക്കി അമല്‍ നീരദ്  സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.’ആകാശം പോലെ’ എന്ന് തുടങ്ങുന്ന ഗാനം ഹംസിക അയ്യരും കപില്‍ കപിലനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെതാണ് വരികള്‍. സുഷിന്‍ ശ്യാം ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘പറുദീസ’ എന്ന ഗാനം വലിയ ശ്രദ്ധനേടിയിരുന്നു. ശ്രീനാഥ് ഭാസിയായിരുന്നു ഈ ഗാനം ആലപിച്ചത്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ഒരു വരാനിരിക്കുന്ന  ചിത്രമാണ് ഭീഷ്മ പർവ്വം  . സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്. നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന് പി.ടി രവിശങ്കർ അഡീഷണൽ തിരക്കഥാകൃത്ത്. RJ മുരുകൻ എന്ന മനു ജോസ് ആണ് അധിക സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ചിത്രം 2022 മാർച്ച് 3 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട് .
https://youtu.be/U2_CjT-L9a0