ലോകത്തിലെ മിക്ക ആളുകളും ശ്വസകോശ രോഗങ്ങൾ കൊണ്ട് ജീവിക്കുന്ന ആളുകളാണ്.പുകവലി മൂലം ഓരോ വർഷവും ലോകത്തിൽ 80 ലക്ഷം ആളുകൾ മരണപ്പെടുന്നു.ശ്വാസകോശത്തിന് ഏറ്റവും പ്രശ്നം ഉണ്ടാവുന്നത് പുകവലിയു അനുബന്ധ കാര്യങ്ങളുമാണ്.ശ്വാസകോശം, ഹൃദയം, രക്തധമനി എന്നിവയെല്ലാം പുകവലിയുടെ ദൂഷ്യവശങ്ങൾ നേരിട്ട് ഏറ്റുവാങ്ങുന്നുണ്ട്.പെട്ടന്ന് തന്നെ കാൻസർ പോലുള്ള രോഗങ്ങൾ വരാൻ ഉള്ള സാധ്യത കൂടുതലാണ്. ശ്വാസകോശകാൻസറിന്റെ 80 ശതമാനവും പുകവലി മൂലം ഉണ്ടാകുന്നതാണ്. ഓരോ സിഗരറ്റിലും കാൻസറിന് കാരണമാകാവുന്ന 70-ഓളം രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്.ഇതിൽ അടങ്ങിയ വിഷാംശം ഉള്ള കാര്യങ്ങൾ ശരീരത്തെ വലാതെ ബാധിക്കുണ്ട്.പുകവലി കൂടിയാൽ നമുക്ക് ശ്വസിക്കാൻ ഉള്ള കഴിവ് കുറഞ്ഞു വരും. പുകവലി തുടരുകയും ശരിയായ ചികിത്സ തേടുകയും ചെയ്യാതിരുന്നാൽ ദൈനംദിന കാര്യങ്ങളിൽ പോലും കിതപ്പ് അനുഭവപ്പെടുകയും ക്രമേണ ഓക്സിജൻ കൃത്രിമമായി ആവശ്യമായി വരികയും ചെയ്യാവുന്ന അസുഖമാണിത്.
ഈ വീഡിയോയിൽ ശ്വാസകോശം ചുരുങ്ങി പോകുന്നതിനെ കുറിച്ചാണ് പറയുന്നത്.ശ്വാസകോശം ചുരുങ്ങി പോകാൻ പല കാരണങ്ങൾ ഉണ്ട് അതിൽ ചിലതാണ് ഈ
വീഡിയോയിൽ പറയുന്നത്.പുകവലി ഉപേക്ഷിക്കുക എന്നത് ഈ ശീലത്തിന് അടിമപ്പെട്ട ഏതൊരാൾക്കും സ്വീകരിക്കാവുന്ന ആരോഗ്യപരമായ തീരുമാനമാണ്.ഒരാൾ പുകവലി ഉപേഷിക്കുമ്പോൾ തന്നെ അയാളുടെ ശരീരവും മനസ്സും നന്നാവുന്നു. നിങ്ങളുടെ പ്രായമോ, ഈ ശീലത്തിന്റെ കാലപ്പഴക്കമോ ഒന്നും അതിന് വിലങ്ങുതടിയല്ല. പുകവലിയുടെ ദോഷവശങ്ങൾ തിരിച്ചറിഞ്ഞ് ഈ ശീലം ഉപേക്ഷിക്കാനുള്ള ആഗ്രഹവും, നിശ്ചയവും അവനവനിൽ തന്നെ ഉണ്ടാവുന്നതാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള ആദ്യപടി.പുകവലി നിർത്തണമെങ്കിൽ ആദ്യം.സ്വയം മുന്നോട്ട് വരേണ്ടതാണ് അതിന് ശേഷം അതിന് സഹായിക്കുന്നു സെന്ററുകളിൽ പോകാൻ സാധിക്കും .അതിന് സഹായിക്കുന്ന ക്ലാസ്സുകളും, കൗൺസിലിങ് സെഷനുകളും ഹോസ്പിറ്റലുകളിൽ ലഭ്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക