നാട് മൊത്തം എലികൾ കണ്ടാൽ തന്നെ പേടി ആവും

ആയിരക്കണക്കിന് ചെറിയ എലികൾ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഗ്രാമീണ സമൂഹങ്ങളിൽ അലഞ്ഞുതിരിയുന്നു,എല്ലാ കൊല്ലവും ഇങ്ങനെ വരാർ ഉണ്ടാകിലും ഇത് പതിറ്റാണ്ടുകളിൽ ഏറ്റവും മോശമായ ഒരു അവസ്ഥയാണ്.ഓസ്ട്രിലിയയിൽ ആദ്യമായി എലികൾ എത്തുന്നത് ബ്രിട്ടീഷ്‌കരുടെ വരവോടെയാണ്. എലികളെ നിയന്ത്രിക്കാൻ കർഷകർ പാടുപെടുന്നതിനാൽ,എലികൾ കളപ്പുരയിലെ തറകളിലൂടെ പാഞ്ഞുപോകുന്നതും യന്ത്രസാമഗ്രികൾക്ക് ചുറ്റും തിങ്ങിനിറഞ്ഞതും ഉരുക്ക് കൊണ്ട് നിർമ്മിച്ച കട്ടിയുള്ള ധാന്യ സിലോകളിൽ പ്രവേശിക്കുന്നതുമയ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും.

മിക്ക ഹാർഡ്‌വെയർ സ്റ്റോറുകളിലും എലികളുടെ കെണികൾ കുറവാണ്, അതിനാൽ ആളുകൾ മറ്റുള്ള മാർഗങ്ങൾ ഉപയോഗിക്കുകയാണ്.എലികളെ തുരത്താൻ വേണ്ടി ജനങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്.ഒരാൾ ബക്കറ്റുകളിൽ വെള്ളം നിറയ്ക്കുകയും വെജിറ്റബിൾ ഓയിൽ റിംസ് പൂശുകയും വെള്ളത്തിൽ നിലക്കടല വെണ്ണ ഇടുകയും ചെയ്യുന്നു. എലികൾ നിലക്കടല വെണ്ണ കാണുകയും അത് കഴിക്കാൻ വരുമ്പോൾ ബക്കറ്റിന്റെ അരികിൽ വെള്ളത്തിലേക് വഴുതിവീഴുകയും ചെയ്യുന്നു.എലികൾ വീടുകളിലും, കണ്ടെയ്നറുകൾക്കുള്ളിലും, വാട്ടർ ടാങ്കുകളിലേക്കുള്ള വഴി കണ്ടെത്തി അതിലൂടെ എല്ലാം വരുകയാണ്.കർഷകരുടെ കൃഷി നശിപ്പിക്കുകയും ആശുപത്രിയിൽ രോഗികൾ ഉള്ളപ്പോൾ അവരെ രാത്രിയിൽ വന്ന് എലികൾ കടിക്കുകയും ചെയ്യുന്നു.

Leave a Comment