മറ്റൊരു ജീവിയോട് തോന്നുന്ന സ്നേഹമാണ് നമ്മുടെ മനുഷ്യത്വം. നമ്മൾ എത്ര വലിയ നിലയിൽ എത്തിയാലും നമ്മൾക്ക് മനുഷ്യത്വം ഇല്ലങ്കിൽ നമ്മൾ ഒന്നുമെല്ലാ.ഈ സംഭവം നടക്കുന്നത് ദുബൈയിലാണ് .ദുബൈയിലെ ഒരു കെട്ടിടത്തിൽ നിന്നും വീഴാറായ ഒരു ഗർഭിണിയായ പൂച്ചയെ രക്ഷിക്കാൻ നോക്കുന്ന കുറച്ചു യുവാകളെയാണ് നമുക്ക് കാണാൻ പറ്റുന്നത്.ഗർഭിണിയായ പൂച്ച രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് ജീവൻ രക്ഷിച്ചതിന് ശേഷം വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയിൽ നിന്ന് ഉദാരമായ ക്യാഷ് പ്രൈസുകൾ ലഭിച്ചിട്ടുണ്ട്.
ഒരു ജീവൻ രക്ഷിച്ചതിനുള്ള പ്രതിഫലം ഇത് ഒന്നും ഇല്ലെങ്കിലും.ദുബായ് ഭരണാധികാരി ചെയ്ത പ്രവർത്തി വളരെ അധികം പ്രശംസനീയമാണ്.റോഡിലൂടെ നടന്നു പോകുമ്പോളാണ് യുവാക്കൾ ഒരു പൂച്ച ബൽക്കണയിൽ തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഒരു രണ്ടാം നിലയിലെ ബാൽക്കണി തടയണയ്ക്ക് മുകളിലൂടെ താഴെയുള്ള റോഡിലേക്ക് വീഴാൻ വേണ്ടി പൂച്ച പോകുകയായിരുന്നു.
പൂച്ചയെ രക്ഷിക്കുന്ന ദുബായിൽ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പങ്കുവെച്ച വീഡിയോ വൈറലായി.ലക്ഷകണക്കിന് ആളുകൾ ഇപ്പോൾ തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഒരുപാട് ആളുകളാണ് ഈ യുവാക്കളെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നത്.