പെണ്കുട്ടിക്ക് മെസ്സേജ് അയച്ചുവെന്ന് പറഞ്ഞ് യുവാവിനെ ചെയ്തത് കണ്ടോ

കേരളത്തിൽ സദാചാര ഗുണ്ടായിസം വളരെ കൂടുതലാണ്.ഒരു ആണും പെണ്ണും അടുത്തിരുനാൽ പോലും അടുത്തിരിക്കാൻ പറ്റില്ല.മലപ്പുറത്തണ് സംഭവം നടക്കുന്നത്.സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തിൽ അഞ്ച് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. കൗമാരക്കാരിലൊരാളുടെ സഹോദരിക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചു എന്നാരോപിച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്.ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു സംഘം കൗമാരക്കാർ ചേർന്ന് മർദ്ദിക്കുകയായിരുന്നു 23 വയസുള്ള ഒരു കൗമാരകാരനെ. അവരിൽ ഒരാൾ ലാത്തി പോലെയുള്ള വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ ചവിട്ടുന്നതും കാണാം. അവന്റെ സ്കൂട്ടറിൽ നിന്ന് വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം.

മാനസികമായി വെല്ലുവിളി നേരിടുന്ന ആളായിരുന്നു യുവാവ്. അസുഖം മൂർച്ഛിച്ചതിനാൽ അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി.യുവാവ് മാനസിക രോഗിയാണെന്നും സദാചാര പോലീസ് ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുവാവിന്റെ ‘അമ്മ പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടവർ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കേസ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.എല്ലാവരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരുമെന്നും പറഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:_ In Kerala, moral thuggery is very high. A man and a woman can’t even sit close by. The incident is taking place in Malappuram. Police have arrested five teenagers in connection with the attack on the morality police.The video was circulating on social media.