പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് നിർമ്മിച്ച ഹോട്ടൽ

പ്ലാസ്റ്റിക് സാധനങ്ങൾ എപ്പോഴും നമുക്ക് ഒരു പ്രശ്നമാണ്.നമ്മൾ കുറെ പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുമെങ്കിലും ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ കളയാൻ വളരെ ബുദ്ധിമുട്ടാണ്.നിലവിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നിരവധി തരം പ്ലാസ്റ്റിക് മലിനീകരണങ്ങളിൽ ഒന്നാണ് കുടിവെള്ള കുപ്പികൾ. ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ പകുതിയും ഒരു തവണ മാത്രം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.ലോകത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാകുന്ന സാധനമാണ് പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ.ലോകമെമ്പാടും, ഓരോ മിനിറ്റിലും ഏകദേശം 1 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ വാങ്ങുന്നു.

നമ്മുടെ നാട്ടിൽ പോലും റോഡ് സൈഡുകളിൽ നമുക്ക് കുടിവെള്ള കുപ്പികൾ ചിതറി കിടക്കുന്നത് കാണാൻ പറ്റും.പ്ലാസ്റ്റിക്കിന്റെ വേലിയേറ്റത്തിന്റെ പാരിസ്ഥിതിക ആഘാതം വളർന്നുവരുന്ന ഒരു രാഷ്ട്രീയ പ്രശ്നമായി മാറുമ്പോൾ, ലോകത്തിലെ ജലപാതകളെ തടയുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന കുപ്പികളുടെയും കണ്ടെയ്നറുകളുടെയും ഒഴുക്ക് കുറയ്ക്കാൻ പ്രധാന പാക്കേജുചെയ്ത ചരക്ക് വിൽപ്പനക്കാരും ചില്ലറ വ്യാപാരികളും സമ്മർദ്ദത്തിലാണ്.പ്ലാസ്റ്റിക് കുപ്പികൾ നദികളിലും കടലിലും എല്ലാം ചെന്ന് വളരെ വലിയ പരിസ്ഥിതി പ്രശ്നമാണ് ഉണ്ടാകുന്നത്.പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ബീച്ചുകളുടെയും വയറു നിറയെ പ്ലാസ്റ്റിക്കിനൊപ്പം ചത്ത മൃഗങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോൾ ഇതാ പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു ഹോട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.നമ്മൾ ഒറ്റ തവണ ഉപയോഗിച്ചു കളയുന്ന കുപ്പികളാണ് ഇങ്ങനെ ഉപയോഗിച്ചിട്ടുള്ളത്.15000 ഉള്ളം പ്ളാസ്റ്റിക് കുപ്പികളാണ് ഇവർ ഇതിന് വേണ്ടി ശേഖരിച്ചത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.