ആറാട്ട് ആരാധകർക്ക് വേണ്ടിയുള്ള ഫസ്റ്റ് ഹാഫ് പഴയ ലാലേട്ടനെ തിരിച്ച് കിട്ടി

ആറാട്ടിൽ ലാലേട്ടന്റെ വിളയാട്ടം തന്നെ ആണ് എന്ന് ആണ് സിനിമ കണ്ടു ഇറങ്ങുന്നവർ പറയുന്നത് . മാസ്സ് ചിത്രം തന്നെ ഏന് വേണമെങ്കിൽകിൽ പറയാം , ലാലേട്ടൻ സിനിമയിൽ ആറാട്ട് തന്നെ ആണ് ചെയ്തത് , മോഹൻലാലിന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ ആദ്യപകുതിയോട് പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയാണ്. മോഹൻലാൽ ആരാധകർക്ക് വേണ്ടിയുള്ള ഫസ്റ്റ് ഹാഫ് ആണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. പഴയ ലാലേട്ടനെ മലയാളികൾക്ക് തിരിച്ച് കിട്ടിയെന്ന് ആരാധകർ പറയുന്നു. സെക്കന്റ് ഹാഫിലേക്ക് ഒരു സസ്പെൻസ് മാറ്റിവച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകർ വ്യക്തമാക്കുന്നത്. ഫസ്റ്റ് ഹാഫിന് ശേഷം വലിയ ആവേശത്തിലാണ് ആരാധകർ.

 

 

വലിയ ആഘോഷത്തോടെ ആരാധകർ ചിത്രം ഏറ്റെടുത്തതാണ് ആദ്യ പകുതി പിന്നിടുമ്പോൾ തിയേറ്ററുകളിൽ കാണാൻ കഴിയുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർഡി ഇല്ലുമിനേഷൻസ്, ശക്തി (എംപിഎം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. കെജിഎഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എആർ റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്‌. വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.