ഒരു ചാൺ വയറിന് വേണ്ടി മടിക്കുത്തഴിക്കേണ്ടി വന്നവൾ…

ചിലരെ സമൂഹത്തിൽ ഇപ്പോഴും അവഗണനയോടെ കൂടിയും, നിന്ദയോടുകൂടെയും തുറിച്ചു നോക്കുന്നവരുണ്ട്. ഒരു ചാൺ വയർ നിറക്കാനായി മടികുത്ത് അഴിക്കേണ്ടി വന്നവർ. ഇവരുടെ ജീവിതങ്ങളെ ചിത്രങ്ങളിലൂടെ കഥ പറയുകയാണ് ഇവിടെ . നിങ്ങളിൽ പകൽ മാന്യർ അവരെ പരസ്യമായി അവഗണിക്കുന്നു, നിന്ദിക്കുന്നു. ഇവർക്കും ഒരുപാട് കഥകൾ പറയാനുണ്ട് സഹനത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ.

വേശ്യ എന്നപട്ടം ചാർത്തിക്കൊടുത്തത് ലോകമാണ്. നിങ്ങളും അടങ്ങുന്ന നമ്മുടെ ആദർശ സമൂഹമാണ്.. കാമമൊടുക്കി ഒരു കെട്ട് നോട്ട് അവളുടെ നഗ്നശരീരത്തിൽ മേൽ വലിച്ചെറിഞ്ഞു തിരിഞ്ഞു നടക്കുന്ന നീ മാന്യൻ ആകുന്നുവെങ്കിൽ, നിന്റെ മർദ്ദനമേറ്റു വാങ്ങുന്ന അവൾ മാത്രമെങ്ങനെ പിഴച്ചവളാകും. ചിത്രങ്ങൾ കൊണ്ട് സമൂഹത്തിന്റെ മുന്നിലേക്ക് ഒരു ചോദ്യമാണ് ഇവർ ഉയർത്തുന്നത്. സമൂഹത്തിൽ ഇങ്ങനെ ഒരുപാട് ജീവിതങ്ങൾ ഉണ്ട് എപ്പോഴും അവഗണനയ്ക്കപ്പെടുന്നവർ. എന്നാൽ അവളെ തേടിയെത്തുന്നവരുടെ കുറ്റക്കാരല്ലേ അവളെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു എന്ന ചോദ്യവും അവർ ചിത്രങ്ങളിലൂടെ ചോദിക്കുണ്ട്.

വളരെ വേഗത്തിൽ എല്ലാവരുടെ മനസ്സിൽ ചിത്രങ്ങൾ കൊണ്ട് മനസ്സ് കീഴ്പ്പെടുത്താൻ ഇവർക്കായ്. ഈ ഫോട്ടോ ഗ്രാഫിയുടെ കൺസെപ്റ്റിനും , സംവിധാനത്തിന് പിന്നിൽ അരുൺ രാജ് ആർ നായർ (Arun Raj R Nair) ആണ്. ഫോട്ടോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് അനർഘ സനൽ കുമാർ ആണ്. അഭിനയിച്ചിരിക്കുന്നത് ശ്രുതിയാണ്. ഇതിനോടകംതന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
പോസ്റ്റിന്റെ പൂർണരൂപം ഇതാ…