വിറ്റാമിൻ E ക്യാപ്സ്യൂളിന്റെ ഉപയോഗങ്ങൾ

വിറ്റാമിൻ E ക്യാപ്സ്യൂലുകളെ പറ്റി എല്ലാവർക്കും അറിയാം എന്നാൽ അതിന്റ ഉപയോഗത്തെ കുറിച്ച് മിക്ക ആളുകൾക്കും അറിയില്ല.മിക്ക മെഡിക്കൽ ഷോപ്പുകളിലും ഓണ്ലൈനായും നമുക്ക് വിറ്റാമിൻ ഈ ഗുളികകൽ വാങ്ങിക്കാൻ പറ്റും.വിറ്റാമിൻ ഇ യുടെ കുറവ് ചികിത്സിക്കാൻ വിറ്റാമിൻ ഇ ക്യാപ്സ്യൂലുകൾ ഉപയോഗിക്കുന്നു,വിറ്റാമിൻ ഈ യുടെ കുറവ് അങ്ങനെ ആരിലും കണ്ട് വരാറില്ല ഇത് വളരെ അപൂർവമാണ്, പക്ഷേ ചില ജനിതക വൈകല്യമുള്ളവരിലും വളരെ ഭാരം കുറഞ്ഞ അകാല ശിശുക്കളിലും ഇത് സംഭവിക്കാം.വിറ്റാമിൻ ഇ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനാണ്.വിറ്റാമിൻ ഈ നമുക്ക് പല ഭക്ഷങ്ങളിലൂടെയും ലഭിക്കും.മിക്ക സമയവും ശരീരത്തിന് അവിശ്യമായത് സ്വയം ഉണ്ടാക്കി എടുക്കും. സസ്യ എണ്ണകൾ, ധാന്യങ്ങൾ, മാംസം, കോഴി, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, ഗോതമ്പ് ജേം ഓയിൽ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ ഇത് കാണപ്പെടുന്നു.ഈ ഭക്ഷണങ്ങൾ കഴിച്ചാൽ തന്നെ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഈ യുടെ കുറവ് നമുക്ക് പരിഹരിക്കാം.വിറ്റാമിൻ ഇ മറ്റ് പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു, എന്നാൽ ഈ മറ്റ് ഉപയോഗങ്ങളെ പിന്തുണയ്ക്കുന്നതിന് നല്ല ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

ഈ വീഡിയോയിൽ വിറ്റാമിൻ ഈ ഗുളികളുടെ ഉപയോഗത്തെ പറ്റിയാണ് പറയുന്നത്.ഒരുപാട് ഉപയോഗങ്ങൾ ഉള്ളതാണ് വിറ്റാമിൻ ഈ ഗുളികകൾ.വിറ്റാമിൻ ഈ ഒരുപാട് സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുണ്ട്.വിറ്റാമിൻ ഇ ഓയിൽ വിറ്റാമിൻ ഇയിൽ നിന്നാണ് ലഭിക്കുന്നത്, ഇത് ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കാം, അല്ലെങ്കിൽ ലോഷനുകൾ, ക്രീമുകൾ, ജെൽ എന്നിവയിൽ ചേർക്കാം.വിറ്റാമിൻ ഈ ചേർത്ത ഫേസ് പക്കുകൾ വളരെ നല്ലതാണ്.പല ആരോഗ്യ സ്റ്റോറുകളിലും ഓൺ‌ലൈനിലും ഇത് വാങ്ങാൻ ലഭ്യമാണ്. വിറ്റാമിന് ഈ ഗുളികകൾ കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യും. എന്നിരുന്നാലും, ഈ ഒരു ഗുണം എല്ലാവർക്കും ഒരേ പോലെ കിട്ടണം എന്നില്ല ചിലപ്പോൾ ചിലരിൽ ഒന്നും സംഭവിക്കുകയും ഇല്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.