വൈറലായി സൗഭാഗ്യയുടെ കുഞ്ഞായ സുദർശനയെ താലോലിക്കുന്ന താരാ കല്യാണിന്റെ  വീഡിയോ

കൊച്ചു മക്കളേ കൊഞ്ചിക്കാൻ അമ്മൂമ്മമാർ പറയുന്ന പല ശൈലികളും നമുക്ക് കാണാം, തങ്കകുടം, മുത്തേ പൊന്നെ എന്നൊക്കെ വിളിക്കുന്നത് നാം കണ്ടിട്ടുണ്ട് മകളായ സൗഭാഗ്യയുടെ കുഞ്ഞായ സുദർശനയെ താലോലിക്കുന്ന താരാ കല്യാണിന്റെ  വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കുഞ്ഞിനെ തങ്കകുടം എന്നും ചെല്ലം എന്നും, പാല് തരണം എന്ന് പറഞ്ഞു അമ്മയോട് സിന്ദാബാദ് പറയാമെന്നും താരകല്യാൺ കുഞ്ഞിനോട് പറയുന്നുണ്ട്. ആദ്യ കുഞ്ഞിനായുള്ള  കാത്തിരിപ്പിനിടയിൽ ഗർഭ കാലം മുതൽക്കുതന്നെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴി ഈ താരകുടുംബം അറിയിച്ചിരുന്നു. കുഞ്ഞു ഉണ്ടായപ്പോൾ മകന്റെയും മകളുടെയും കുഞ്ഞിന്റെയും രേഖാചിത്രം വെച്ച് പങ്കുവെച്ചു കൊണ്ടാണ്   കുഞ്ഞു ഉണ്ടായ വിവരം താര കല്യാൺ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. മകൾ പ്രസവത്തിന് പോകുന്നതിനു മുൻപ് താരാ കല്യാണം മകളായ സൗഭാഗ്യയും ഒരുമിച്ചു ചെയ്ത ഡാൻസ് വീഡിയോകളും ഡബ്സ്മാഷുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അഭിനേത്രിയും നർത്തകിയും കൂടിയായ താര കല്യാണിന്റെ മകൾ സൗഭാഗ്യയും നല്ല നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെയും ചക്കപ്പഴം എന്ന സീരിയലിലൂടെയും മലയാളികൾക്ക് പരിചിതനായ അർജ്ജുനാണ് സൗഭാഗ്യയുടെ ഭർത്താവ്. അർജുനും നല്ലൊരു നർത്തകൻ കൂടിയാണ്.