ഷാപ്പിലെ കിടുക്കാച്ചി തലക്കറി

ഷാപ്പിലെ കറിയും നാവിലെ രുചിയും. അത് പറയാതെ വയ്യ. എന്തോ നമ്മള്‍ എത്ര ശ്രമിച്ചാലും ആ സ്വാദ് നമ്മുടെ ഭക്ഷണങ്ങള്‍ക്ക് ലഭിക്കാറില്ല. നല്ല എരിവും പുളിയും നിറഞ്ഞ അടിപൊളി ഭക്ഷണങ്ങളും നാടന്‍ കള്ളും എല്ലാം ഷാപ്പിന്റെ പ്രത്യേകതയാണ്.

ഷാപ്പിലെ എല്ലാ കറികളും രുചികരമാണ്. എന്നാല്‍ ഷാപ്പിലെ കറിയെന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്നത് കപ്പയും മീന്‍ കറിയുമാണ്. അതില്‍ തന്നെ തലക്കറി പറഞ്ഞറിയിക്കാന്‍ പറ്റാത്ത ടേസ്റ്റാണ്. അത്തരത്തില്‍ നല്ല അടിപൊളി തലക്കറി വെയ്ക്കുന്നതിന്റെ വിശേഷങ്ങളുമായിട്ടാണ് ഇന്ന് വന്നിരിക്കുന്നത്.

ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന പരിപ്പാടിയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കിഷോര്‍ എന്‍.കെ ആണ് ഈ തലക്കറിയുടെ രുചിക്കൂട്ടും നമ്മുക്ക് പറഞ്ഞ് തരുന്നത്. വീഡിയോകണ്ട് നോക്കൂ…