മഹേന്ദ്രയുടെ ഥാറിൽ കയറിയിരുന്ന് കൃഷ്ണൻ, ഞാനേ കണ്ടുള്ളൂ എന്ന് ബാലാമണി

മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷനായ ഥാറിൽ കയറിയിരുന്ന് കൃഷ്ണൻ, ഞാൻ കണ്ടു കണ്ണനെ, കാർമേൽ ഇരുന്നന്നെ. നന്ദനം 2022 വെന്നു ക്യാപ്ഷൻ ഓടുകൂടി ബാലാമണി പറയുന്ന ഡയലോഗുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഹേന്ദ്ര കമ്പനി ഗുരുവായൂർ നൽകിയ കാണിക്കക്ക് ട്രോളുമായിആണ് സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂജനറേഷൻ മോഡൽ. വാഹന വിപണിയെ കൈയടക്കിയിരിക്കുന്ന ഏറ്റവും പുതിയ മോഡലായ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഗുരുവായൂരപ്പന് കാണിക്കയായി നൽകിയത് ഇതിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകൾ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിനാണ് വാഹനത്തിന്റെ താക്കോൽ നൽകിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ചീഫ് ഓഫ് ഗ്ലോബൽ പ്രൊഡക്ട് ഡെവലപ്മെന്റ് ആർ വേലു സ്വാമിയാണ്. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, മഹീന്ദ്ര കമ്പനിയുടെ വൈസ് ചെയർമാനായ ജോസ് സാംസൺ. ക്ഷേത്രം ഡി എ പി മാനേജ് കുമാർ, ക്ഷേത്രം മാനേജർ എ കെ രാധാകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ എത്തിയിരുന്നു.

ഏകദേശം 18 ലക്ഷം വിലവരുന്ന വണ്ടിയാണ് ഈ മഹേന്ദ്രയുടെ ന്യൂ മോഡൽ. 2200 സിസി ആണ് ഇതിന്റെ എൻജിൻ. 2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹേന്ദ്ര ആൻഡ് മഹേന്ദ്ര പുതിയ ഥാർ വിപണിയിൽ അവതരിപ്പിച്ചത് .