പുത്തൻ ഹെയർ സ്റ്റൈലിൽ തിളങ്ങി സൈനോര

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിലൊരാളാണ് സയനോര ഫിലിപ്പ്. എന്നും തനിക്ക് നേരെ വരുന്ന ബോഡിഷെമിങ് വിവാദങ്ങളും മറ്റും ചിരിച്ച് കൊണ്ട് നേരിടുന്ന ആളാണ് സയനോര. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ച ഒരു ഡാന്‍സ് വീഡിയോ താരം പങ്കുവെച്ചപ്പോഴും ഇത്തരത്തിലുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് താരം ഇരയായി. എന്നാല്‍ അതിനെയെല്ലാം നല്ല കിടിലന്‍ മറുപടിയിലാണ് സായ് ഒതുക്കി കളഞ്ഞത്.

ഇപ്പോഴിതാ സയനോരയുടെ പുതിയ ചിത്രങ്ങളാമ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തലമുടി കളര്‍ ചെയ്ത് വേറിട്ട ലുക്കിലാണ് സയനോര എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് വലിയ സ്വീകാരിതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

തനിക്ക് ഈ ലുക്ക് ഏറെ ഇഷ്ടമായെന്നും ഇതില്‍ സായ് അതീവ സുന്ദരിയായിരിക്കുന്നുവെന്നുമാണ് നടി മന്യയുടെ കമന്റ്. അത് പോലെ തന്നെ ഈ പുതിയ മേക്കോവര്‍ എല്ലാവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സയനോരയ്ക്ക് എല്ലാ ലുക്കും ഇണങ്ങുമെന്നും, ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ് എന്നുമെക്കെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.