ഇന്ത്യയ്ക്ക് അഭിമാന നിമിഷം,നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി വേദാന്ത്, മകന്റെ നേട്ടം പങ്കുവെച്ച് മാധവൻ

ഇന്ത്യയ്ക്ക് അഭിമാന നിമിഷം നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി വേദാന്ത്. തമിഴ് നടൻ മാധവന്റെ മകനാണ് വേദാന്ത്‌. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകന്റെ ഈ നേട്ടം അദ്ദേഹം  അറിയിച്ചത്.

ദൈവത്തിനും,പരിശീലകർക്കും, സ്വിമ്മിംഗ് ഫെഡറേഷനും മാധവൻ പ്രത്യേകം നന്ദി പറയുന്നുണ്ട്. മാധവന്റെ ഭാര്യ സരിതയും മകന്റെ  സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ആരാധകർ സ്നേഹത്തോടെ മാധവനെ മാഡി എന്നാണ് വിളിക്കാറ്.  ഇതിനുമുൻപും വേദാന്ത് നീന്തൽകുളത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ബാംഗ്ലൂരിൽ നടന്ന 47 മത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രക്കു വേണ്ടി നാലു വെള്ളിയും മൂന്നു വെങ്കലവും ഈ പതിനാറുകാരൻ സ്വന്തമാക്കിയിട്ടുണ്ട്.

മകന്റെ കഴിവിനെക്കുറിച്ച് പല വേദികളിലും പല അവസരങ്ങളിലും മാധവൻ വാതോരാതെ സംസാരിച്ചിട്ടുണ്ട്.
ഞാൻ മികവ് കാണിച്ച മിക്കവാറും എല്ലാ കാര്യങ്ങളിലും എന്നെ തോൽപ്പിച്ചതിനും എന്നെ അസൂയപ്പെടുത്തുന്നതിനും നന്ദി. എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു എന്റെ കുട്ടി നിന്നിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട് നീ പൗരുഷത്തിൽ പടി വാതിലിലേക്ക്  കടക്കുമ്പോൾ നിനക്ക്  പതിനാറാം ജന്മദിനാശംസകൾ നേരുന്നു,ഞാൻ അനുഗ്രഹീതനായ ഒരു പിതാവാണ്.  എന്ന ഒരു കുറിപ്പും വേദാന്തിന്റെ  പതിനാറാം പിറന്നാളിൽ മാധവൻ നൽകിയിരുന്നു.