സ്റ്റൈലിഷ് ഫോട്ടോ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം ശ്വേതാ മേനോൻ.

ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴ്പ്പെടുത്തിയ താരമാണ് ശ്വേതാ മേനോൻ ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിഫറെന്റ് ലുക്കിലുള്ള താരത്തിന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനുമുൻപും നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാതംഗി എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിനായി കാത്തിരിക്കുന്നത്. ഋഷി പ്രസാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായരാണ് ചിത്രം നിർമ്മിക്കുന്നത്. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിലെ പ്രമേയം. വ്യത്യസ്ത ലുക്കിലും ഭാവത്തിലുമാണ് ശ്വേത മേനോൻ ഈ ചിത്രത്തിലെത്തുന്നത്.

ഇപ്പോൾ അവതാരികയും അഭിനേത്രിയായും പ്രേക്ഷകരുടെ മനസ്സുകൾ പെടുത്തുകയാണ് പ്രിയതാരം. സൂര്യ ടിവിയിലെ അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയിൽ അവതാരിക കൂടിയാണ് താരം. 1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണറപ്പ് ആയിരുന്നു ശ്വേതാ. മമ്മൂട്ടി നായകനായ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത് പിന്നീട് നിരവധി സിനിമകൾ മലയാളക്കരയ്ക്ക് നൽകാൻ ശ്രദ്ധയ്ക്കായി. ശ്വേതയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.