സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കുവെച്ച് സ്വാസിക വിജയ് | Swasika Vijay New House

Swasika Vijay
Swasika Vijay

സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കുവെച്ച് സ്വാസിക വിജയ്. ഏറെ നാളത്തെ സ്വപ്നമായ ഹൗസ് വാമിങ്ങിന്റെ വീഡിയോയാണ് സ്വാസിക തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. വീട്ടിലെ കുടുംബാംഗങ്ങളെയും താരം പരിചയപ്പെടുത്തിയിരുന്നു. വീട്ടിനുള്ളിലെ മനോഹരമായ ഇന്റീരിയൽ വർക്കുകളും താരം ഷെയർ ചെയ്യുന്നുണ്ട്.

മിനിസ്ക്രീനിലൂടെ  പ്രിയങ്കരിയായ താരമാണ് സ്വാസിക, സീത എന്ന ജനപ്രിയ സീരിയലിലൂടെയാണ് താരം ശ്രദ്ധനേടുന്നത്.
പിന്നീട് നിരവധി മലയാള സിനിമകളിലും താരം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ അമൃത ടീവിയിലെ റെഡ് കാർപെറ്റ് എന്ന ടെലിവിഷൻ ഷോയിൽ അവതാരിക കൂടിയാണ് സ്വാസിക.

കട്ടപ്പനയിലെ ഋതിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.  വാസന്തി എന്ന സിനിമയിലെ അഭിനത്തിന് മികച്ച നടിക്കുള്ള അവാർഡും താരത്തിന് ലഭിച്ചിരുന്നു, സാരിയെ കൂടുതൽ ഇഷ്ടപ്പെടുന്ന  ഒരു നടിയാണ് സ്വാസിക. അവാർഡ് വാങ്ങാൻ വന്ന ചടങ്ങിലും സാരിയിൽ  ആയിരുന്നു താരം എത്തിയത്.

മിനിസ്ക്രീനിൽ ആരാധകർ ഇന്ദ്രന്റെ സീത എന്നും ബിഗ് സ്ക്രീനിൽ തേപ്പുകാരി എന്നാണ് സ്വാസികയെ ആരാധകർ വിളിക്കുന്നത്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ അങ്ങനെ ഒരു വേഷത്തിലാണ് താരം എത്തിയിരുന്നത്. ഡാൻസറായും അവതാരികയും ആൽബങ്ങളിലൂടെയും ഹ്രസ്യ ചിത്രങ്ങളിലൂടെയും,  പ്രിയങ്കരിയായ താരമാണ് സ്വാസിക. ഇതുവരെ 40ലേറ ചിത്രങ്ങളിൽ താരം അഭിനച്ചിട്ടുണ്ട്.