ലോകത്തിന് മുന്നില്‍ കേരളം മാതൃകയായ സംഭവം ആയിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന് കെ.ഷാനും.
സൂര്യയുടെ ശരീരത്തില്‍ നിന്ന് ഇഷാന്റെ രക്തത്തില്‍ ഒരു കുഞ്ഞ്. ഏറെ പ്രതീക്ഷകളോടെയാണ് കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ ഇതിനായി കാത്തിരിക്കുന്നത്. ശസ്ത്രക്രിയ ഉള്‍പ്പടെ കടമ്പകള്‍ ഏറെയുണ്ട്. വിജയിക്കുമോ എന്ന് ഉറപ്പില്ല. മാത്രമല്ല, അപകടസാധ്യതകളുമുണ്ട്. എങ്കിലും മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം. വളരെ ചെലവേറിയതും സങ്കീര്ണതകളുമുള്ളതാണ് ശസ്ത്രക്രിയ.
എന്നാല്‍ ഒരു കുഞ്ഞിനു വേണ്ടി സൂര്യ ഒരുപാട് ആഗ്രഹിക്കുന്നതിനാല്‍ ഒപ്പം നില്‍ക്കാനാണ് ഇഷാന്റെ തീരുമാനം. മുന്‍പും ഒരു കുഞ്ഞിനായുള്ള പ്രതീക്ഷകള്‍ സൂര്യ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് വര്‍ഷം എത്തി നില്ക്കുന്ന ഇവരുടെ ജീവിതത്തിലെ വളരെ രസകരവും വിപ്ലവകരവുമായ നല്ല മുഹൂര്‍ത്തങ്ങളാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത് കണ്ട് നോക്കൂ….