തീയേറ്ററുകളിൽ തീ പാറി സൂര്യ ചിത്രം എതർക്കും തുനിന്തവൻ,  ആദ്യപകുതി വിശേഷങ്ങളിതാ

സൂര്യ ആരാധകരെ പുളകം കൊള്ളിച്ച് പാണ്ഡിരാജ് ചിത്രം എതർക്കും തുനിന്തവൻ. ചിത്രത്തിന്റെ ആദ്യപകുതി കണ്ട് പുറത്തിറങ്ങിയവരിൽ നിന്ന് മികച്ച അഭിപ്രായമാണ്  ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്.എന്നാൽ  പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമായി ഇതു മാറിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.  പാണ്ഡിരാജ്  സിനിമകളിൽ സ്ഥിരം കാഴ്ചകൾ ആകുന്ന അണ്ണൻ തങ്കച്ചി പാസം എന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത് എന്നും  സിനിമ ആദ്യപകുതി കണ്ടിറങ്ങിയ ആരാധകർ പറയുന്നുണ്ട്.

വർഷങ്ങൾക്കുശേഷമാണ് സൂര്യ ഒരു മാസ്സ് കോമഡി വേഷത്തിലെത്തുന്നത്, സൂര്യ ഫാൻസിന് എന്തായാലും ഇതൊരു വിഷ്വൽ ട്രീറ്റ്‌ തന്നെയാണ്. കാപ്പന് ശേഷം  സൂര്യയുടെതായ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണിത്. തിയറ്ററുകളിൽ ആദ്യപകുതി വരെ തീ പാറി എന്നും ആദ്യപകുതി കണ്ടിറങ്ങിയ ആരാധകർ പറയുന്നുണ്ട്.  സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആദ്യ പകുതി വളരെ മികച്ച അഭിപ്രായത്തോടെ കൂടി മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസുകൾ  മറികടക്കുമോ എന്ന് വരും നാളുകളിൽ കണ്ടറിയാം.  സൺ പിക്ചേഴ്സിന്റെ  ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.   പ്രിയങ്ക അരുൾ മോഹൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.