തടി കൂടി എന്നുള്ള കമന്റുകൾ നിരോധിക്കുന്നു, പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഇഷാനും സൂര്യയും

ഒരു ട്രെയിൻ യാത്രയിലൂടെ പ്രണയസാഫല്യം നേടിയവരാണ് സൂര്യയും ഇഷാനും, ആണായി പെണ്ണും പെണ്ണായി മാറിയ ആണും ജീവിതത്തിൽ ഒന്നുചേർന്ന് നിമിഷം, ഇപ്പോൾ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇഷാനും ഭാര്യയായ സൂര്യയും. തടി കൂടി എന്നുള്ള കമന്റുകൾ നിരോധിക്കുന്നു ( തടി കുറഞ്ഞാൽ സുന്ദരിയായിരിക്കും ) ആ സൗന്ദര്യം തനിക്ക് വേണ്ട എന്ന തലക്കെട്ടോടു കൂടി സൂര്യ ഇഷാൻ ദമ്പതികൾ പങ്കുവെച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. മഞ്ഞ സാരിയുടുത്ത് അതീവ സുന്ദരിയായി താരം ഇഷാനോടൊപ്പം നിൽക്കുന്ന ചിത്രമാണ് സൂര്യ പങ്കു വെച്ചിട്ടുള്ളത്.ഇരുവരുടെ ജീവിതത്തിലെ പല നിമിഷങ്ങളും ഫോട്ടോസും ഇതിനുമുൻപും ഇവർ പങ്കുവെച്ചിട്ടുണ്ട് ഇതെല്ലാം നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചരിത്രത്തിൽ ഇതാദ്യമായി നിയമവിധേയമായ ട്രാൻസ്ജെൻഡർ വിവാഹം നടന്നത്, അത് ഇവരുടെ വിവാഹമായിരുന്നു, ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം ആയിരുന്നു ഇവരുടെ വിവാഹം, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികൾ എന്ന പെരുമയും ഇവർക്ക് സ്വന്തം. ഒരുകാലത്ത് സമൂഹത്തിൽനിന്ന് മാറ്റി നിർത്തപ്പെട്ട ഒരു വിഭാഗമായിരുന്നു ട്രാൻസ്ജെൻഡേഴ്സ്, എന്നാൽ ഇപ്പോൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മറ്റുള്ളവരെ പോലെ ഇവരും എത്തുന്നുണ്ട്. സമൂഹത്തിന്റെ മാറിയ ചിന്താഗതിയാണ് ഈ മാറ്റങ്ങൾക്കു കാരണമാകുന്നത്.