ബിലാൽ ആയി സൂര്യ, ഇത് പൊളിക്കുമെന്ന് ആരാധകർ

മമ്മൂട്ടിയുടെ മാസ്സ് ത്രില്ലർ മൂവി ബിഗ് ബിയുടെ തമിഴ് റീമേക്കിൽ നടിപ്പിൻ നായകൻ സൂര്യ നായകനായെത്തുന്നു വെന്ന് റിപ്പോർട്ടുകൾ. സൂര്യയുടെ പുതിയ ചിത്രമായ എതർക്കും തുനിന്ദവൻ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു സൂര്യ  അപ്പോഴാണ് കാര്യം താരം വ്യക്തമാക്കിയത്.

പ്രശസ്ത മലയാള സംവിധായകൻ അമൽ നീരദ് തന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും,  മമ്മൂട്ടി അഭിനയിച്ച ഒരു മലയാള ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രമെന്നും സൂര്യ സൂചിപ്പിച്ചു.  മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ മലയാളത്തിൽ ഉള്ളത് ബിഗ്ബിയും ഭീഷ്മപർവ്വവും, ഭീഷ്മപർവ്വം ഈ അടുത്ത് റിലീസ് ചെയ്തതുകൊണ്ടുതന്നെ അമൽനീരദ് സൂര്യയോട് പറഞ്ഞത കഥ ബിഗ് ബി ആകാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അമൽ നീരദ്- സൂര്യ കൂട്ടു കെട്ടിൽ ഇറങ്ങുന്ന മാസ് ചിത്രത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിൽ എത്തിയ സൂര്യ വമ്പൻ സ്വീകരണം ആണ് ലഭിച്ചത്. തന്റെ പുതിയ ചിത്രത്തെ കുറിച്ച് ഒരു കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു, മോഹൻലാൽ സാറിനൊപ്പം ചിലവിട്ട നിമിഷങ്ങൾ തന്നെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആണെന്നും സൂര്യ ചടങ്ങിൽ പറയുകയുണ്ടായി . അതേസമയം സൂര്യയുടെ പുതിയ ചിത്രം എതർക്കും തുനിന്ദവൻ വരുന്ന വ്യാഴാഴ്ചയാണ് പ്രദർശനത്തിനെത്തുന്നത്. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയങ്ക അരുൾ മോഹനനാണ് സൂര്യയുടെ നായികയായെത്തുന്നത്.