സുരേഷ് ഗോപിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി ജിബു ജേക്കബ്

സുരേഷ് ഗോപിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി ജിബു ജേക്കബ്. സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ സൈജുകുറുപ്പ്, ഹരിഷ്കണാരൻ, പൂനം ബജ് വ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ 253മത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡൻസ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ  ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് ഈ ചിത്രം.

മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബിജുമേനോൻ പ്രധാനവേഷത്തിലെത്തിയ വെള്ളിമൂങ്ങ ആദ്യരാത്രി, ആസിഫലി പ്രധാനവേഷത്തിലെത്തിയ എല്ലാം ശരിയാകും  എന്നീ ചിത്രങ്ങൾക്കുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണിത്.

ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാകുന്ന പാപ്പൻ ഉടൻ റിലീസിന് എത്തും. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ്‌, ആദ്യമായി അച്ഛന്റെ കൂടെ അഭിനയിക്കുന്ന ചിത്രമാണിത്. എബ്രഹാം മാത്യു പാപ്പൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്  റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആർ. ജെ ഷാനാണ്.

Leave a Comment