വിമർശനങ്ങൾക്ക് വഴിയൊരുക്കി സുരേഷ് ഗോപിയുടെ ഒരു രൂപ വിഷു കൈനീട്ടം

അഭിനയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങുന്ന താരമാണ് സുരേഷ് ഗോപി.  വിഷുവിനോട് അനുബന്ധിച്ച് വിഷു കൈനീട്ടം കൊടുക്കുന്ന സുരേഷ് ഗോപിയുടെ  വീഡിയോയാണ്  ഇപ്പോൾ ചർച്ചയ്ക്ക് വഴി ഒരുക്കിയിരിക്കുന്നത്.

തൃശ്ശൂരിൽ വഴി അരികിൽ വെച്ച് തന്റെ ആഡംബര വാഹനത്തിലിരുന്ന് കുട്ടികൾക്കും സ്ത്രീകൾക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടം  കൊടുക്കുന്നത് കാണാം,  കൂടാതെ ഈ പൈസ മേടിച്ച് പോകുന്നവർ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ച് അനുഗ്രഹം മേടിക്കുന്നതും കാണാം. ഈ പ്രവർത്തിയാണ് എല്ലാവരെയും ചൊടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിനെതിരെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എംപി എന്ന നിലയിൽ ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത് എന്ന് ചിലർ വാദിക്കുകയുണ്ടായി. കാലു വന്ദിക്കാനായി കാല് നീട്ടി വെച്ചിരിക്കുന്നുവെന്നും പറയുന്നവരുണ്ട്.

വിഷു കൈനീട്ടം നൽകുവാനായി വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിക്ക് ഒരു രൂപയുടെ 1000നോട്ടുകൾ ആണ് സുരേഷ് ഗോപി നൽകിയിരുന്നത്.  റിസർബാങ്കിൽ നിന്നും അദ്ദേഹം ഒരു ലക്ഷം രൂപയുടെ പുത്തൻ ഒരു രൂപ നോട്ടുകളാണ് വിഷുക്കൈനീട്ടം നൽകാൻ വിവിധ ക്ഷേത്രങ്ങളിൽ ഏൽപ്പിച്ചിരുന്നത്. കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കരുതെന്ന് മേൽശാന്തി യോട് പ്രത്യേക നിർദേശവും സുരേഷ് ഗോപി നൽകിയിരുന്നു.

എന്നാൽ ഇക്കാര്യം രാഷ്ട്രീയ വിവാദമായതിനെ തുടർന്നു ദേവസ്വംബോർഡ് ഇതിനെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു.  സ്വകാര്യ വ്യക്തികളിൽ നിന്നും മേൽശാന്തിമാരും ശാന്തി മാരും വിഷുക്കൈനീട്ടം നൽകാനായി തുക സ്വീകരിക്കരുതെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നു.  സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെ ആണ് ഇങ്ങനെയൊരു പത്ര കുറിപ്പ് ദേവസ്വം ബോർഡ് നൽകിയത്.

Leave a Comment