സുരേഷ് ഗോപിയുടെ മാസ്സ് ലുക്കും,  ഡയലോഗുകളും ആരാധകരെ ആവേശത്തിലാഴ്ത്തി പാപ്പന്റെ ട്രെയിലെർ

ആരാധകരെ ആവേശം കൊള്ളിച്ച് പാപ്പന്റെ ട്രെയിലർ പുറത്തിറങ്ങി. ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പാപ്പൻ.ട്രൈലെറിൽ തന്നെ കൊലപാതകത്തിന്റെ അന്വേഷണ ശ്രമങ്ങളും കാണാം.  കിടിലൻ മാസ്സ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് ട്രെയിലെർ തന്നെ  മാസ്സ് ആണ്.അതു കൊണ്ട് തന്നെ ആരാധകർക്ക് വമ്പൻ പ്രതീക്ഷയാണ് ചിത്രത്തിന് ഉള്ളത്.  സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നുണ്ട്.

എബ്രഹാം മാത്യു പാപ്പൻ എന്ന കഥാ പാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നൈല ഉഷ, നീത പിള്ള, കനിഹ, ആശാ ശരത്, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ യഥാർത്ഥ സ്‌കോറും സൗണ്ട് ട്രാക്കും നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ് ,മലയാളത്തിലെ പൊലീസ് കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച നടനാണ് സുരേഷ് ഗോപി. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് വിവരം. സൂപ്പർ ഹിറ്റ് താരങ്ങൾ വീണ്ടും കൈകോർക്കുമ്പോൾ ആരാധകർക്കും വമ്പൻ പ്രതീക്ഷയാണുള്ളത്.

Leave a Comment