വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി ജോഷിയുടെ ‘പാപ്പൻ’ വരുന്നു

മലയാള സിനിമ സംവിധായകൻ ജോഷി സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമാണ് ‘പാപ്പൻ ‘ സുരേഷ് ഗോപി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രത്തിൽ നൈല ഉഷ, നീത പിള്ള, കനിഹ, ആശാ ശരത്, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ യഥാർത്ഥ സ്‌കോറും സൗണ്ട് ട്രാക്കും നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ് ,മലയാളത്തിലെ പൊലീസ് കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച നടനാണ് സുരേഷ് ഗോപി.

 

 

സിനിമയിലെ പൊലീസ് എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങളാകും. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ് സുരേഷ് ഗോപി. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് വിവരം. ഇതിൽ പൊലീസ് ഗെറ്റപ്പിലുള്ള ലുക്കാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.