നടൻ സുരേഷ്ഗോപിക്കും കോവിഡ്

മലയാളികളുടെ പ്രിയ താരവും MP യുമായ സുരേഷ് ഗോപിക്കും കോവിഡ്. കോവിഡ് ബാധിച്ചത് തന്റെ ഫേസ്ബുക് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ഈ അടുത്തിടെ ഇറങ്ങിയ കാവൽ എന്ന ചിത്രത്തിന് ശേഷം, സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

ഏഴു വർഷത്തിന് ശേഷമാണ് സുരേഷ്‌ഗോപിയും, ജോഷിയും ഒന്നിക്കുന്നത്. ആരാധകരെ ഒന്നടകം ആകാംഷയിലാക്കിയിരിക്കുകയാണ് ഈ അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രവുമായി ഈ ചിത്രത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത..

കഴിഞ്ഞ ദിവസം നടൻ മമ്മുട്ടിക്കും കോവിഡ് ബാധിച്ചിരുന്നു.. CBI അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു നടൻ മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു..കരുതലുകൾ എല്ലാം സ്വീകരിച്ചിട്ടും തനിക്ക് കോവിഡ് ബാധിച്ചു എന്ന് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു..മമ്മൂട്ടി നായകനായി എത്തുന്ന പുഴു എന്ന ചിത്രമാണ് ഇനി റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.