സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി ആൻ അഗസ്റ്റിൻ വീണ്ടും തിരിച്ചെത്തുന്നു….

വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം ആൻ അഗസ്റ്റിൻ. ഹരികുമാർ സംവിധാനം ചെയ്യുന്ന “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ” എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ വീണ്ടും തിരിച്ചെത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇപ്പോൾ  ഓട്ടോറിക്ഷയിൽ ഇരിക്കുന്ന ചിത്രങ്ങളുമായാണ് ആൻ അഗസ്റ്റിൻ സോഷ്യൽ മീഡിയയിൽ എത്തിയത്. രാധിക എന്ന് ചിത്രത്തിന്റെ അടിയിലായി എഴുതിയതും കാണാം.  പ്രശസ്ത നോവലിസ്റ്റായ എം മുകുന്ദന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ  സിനിമയുടെ കഥ. ചിത്രത്തിൽ സജീവൻ എന്ന കഥാപാത്രമായാണ് സൂരാജ് വെഞ്ഞാറമൂട് എത്തുന്നത്..അദ്ദേഹത്തിന്റെ ഭാര്യയാണ് രാധിക ആ കഥാപാത്രമായാണ്‌ ആൻ ആഗസ്റ്റിൻ വരുന്നത് .കൈലാഷ്,ജനാർദ്ധനൻ, ദേവി അജിത്, നീന കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിന്ന താരം വീണ്ടുമൊരു തിരിച്ചുവരവിന് ആണ് താരം ഒരുങ്ങുന്നത്. വിരലിൽ എണ്ണാനാവുന്ന ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരുന്നത് . എന്നിരുന്നാൽ പോലും അതെല്ലാം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്.