ഒരു സപ്പോട്ട കഴിച്ചാൽ ഉള്ള ഗുണങ്ങൾ

കേരളത്തിലെ മിക്ക വീടുകളിലും കാണുന്ന ഒരു പഴമാണ് സപ്പോട്ട. കുട്ടികൾക്കും അതേ പോലെ തന്നെ മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരു പഴം.കൂടുതലും വീടുകളിലും ഉണ്ടാകിലും മിക്ക ആളുകളും കടയിൽ നിന്ന് വാങ്ങിക്കുകയാണ് പതിവ്.ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒരു പഴം കൂടിയാണ് സപ്പോട്ട.സപ്പോട്ട കൊണ്ട് ഒരുപാട് അടിപൊളി വിഭവങ്ങൾ ഉണ്ടാകാൻ നമുക്ക് സാധിക്കും.സപ്പോട്ട പാൽ അല്ലെങ്കിൽ തൈരിൽ ചേർത്ത് രുചികരമായ സ്മൂത്തി ഉണ്ടാക്കാം. ചിക്കു ഹൽവ പോലുള്ള രസകരമായ ചില വിഭവങ്ങളാക്കി മാറ്റാം.

ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു പഴം കൂടിയാണ് സപ്പോട്ട.ചർമ്മത്തിനും മുടി രോഗങ്ങൾക്കും ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഒരു കലവറയാണ് ഈ പഴം.സപ്പോട്ട പോലെ തന്നെ അതിന്റ വിത്തും ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയതാണ്. ഇതിന്റെ വിത്ത് ഓയിൽ ,ചർമ്മ തൈലങ്ങൾക്കും ക്രീമുകൾക്കുമുള്ള ബേസായി ഉപയോഗിക്കുന്നു .സപ്പോട്ടയുടെ വിത്ത്‌ കേശ സംരക്ഷണത്തിന് ഉപയോഗിക്കുണ്ട്. മുടിയുടെ വളർച്ച എല്ലാവർക്കും പ്രശ്നമാണ്. താരൻ, മറ്റ് തലയോട്ടി പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി പണ്ടുമുതലുള്ള സപ്പോട്ട വിത്തുകൾ ഉപയോഗിക്കുന്നു.വിറ്റാമിൻ എ, സി ധാരാളം അടങ്ങിയിരിക്കുന്ന സപ്പോട്ട ആരോഗ്യകരമായ കാഴ്ച വർദ്ധിപ്പിക്കുന്നതിനും പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ,രോഗരഹിതമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment