“ആരും പേടിക്കരുത്” എന്ന് സുബി സുരേഷ്, ഇതു കണ്ട് ടി ഷർട്ടിലെ മിക്കിമൗസ് വരെ പേടിച്ചെന്ന് ആരാധകർ..

“ആരും പേടിക്കരുത്” എന്ന് സുബി സുരേഷ്,
ഇതു കണ്ട് ടി ഷർട്ടിലെ മിക്കിമൗസ് വരെ പേടിച്ചെന്ന് ആരാധകർ..

ആരും പേടിക്കരുത് എന്ന ക്യാപ്ഷനോടുകൂടി സുബി സുരേഷ് പങ്കുവെച്ച് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുകൾ നൽകിയിട്ടുള്ളത്,

കറുത്ത ടി ഷർട്ടിൽ മിക്കി മൗസും, ബോയ് കട്ട് ചെയ്ത് മുടിയും ഉള്ള സുബിയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ടീ ഷർട്ടിലെ മിക്കിമൗസ് വരെ പേടിച്ചുപോയി എന്ന തരത്തിലുള്ള കമന്റുകളും ആരാധകർ നൽകിയിട്ടുണ്ട്,

ഇതിനു തിരിച്ചു മറുപടിയും സുബി മറുപടി നൽകിയിട്ടുണ്ട്. സ്ത്രീകൾ അധികം ശോഭക്കാത്ത രംഗങ്ങളാണ് മിമിക്രിയും ഹാസ്യരംഗവും ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയ വനിത രത്നമാണ് സുബി സുരേഷ്. എറണാകുളം സ്വദേശിയായ സുബി സ്കൂൾ പഠനകാലത്തും കലാ രംഗത്ത് സജീവമായിരുന്നു.

ഏഷ്യാനെറ്റിലെ സിനിമാല എന്ന് പരമ്പരയിലൂടെയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമായി ആക്കിയത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് താരം അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനു മുൻപും ഇതേ പോലെയുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്, ചതിക്കാത്ത ചന്തു വിലെ സലിം കുമാർ ചെയ്ത വേഷത്തിൽ, വിക്രം ഏലിയാസിന്റെ രൂപസാദൃശ്യമുള്ള സുബിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി താരങ്ങളുടെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.