ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ, പ്രണയം തുറന്നു പറഞ്ഞ് സുബി സുരേഷ്

ഉണ്ണി മുകുന്ദന് പ്രണയ ലേഖനവുമായി സുബി സുരേഷ്. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കത്തിനോടൊപ്പം ഉണ്ണി മുകുന്ദനുമായി നിൽക്കുന്ന ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ എന്നാണ് ഫോട്ടോയ്ക്ക് താഴെ സുബി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത് . ഉണ്ണി മുകുന്ദൻ അഭിനയിച്ച സിനിമകളുടെ പേര് എഴുതിക്കൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. നിരവധി ആരാധകരും സുബിക്ക് കമന്റുകൾ നൽകുന്നുണ്ട്. ഉണ്ണിമുകുന്ദൻ റിപ്ലൈ തന്നില്ലേ, കിടിലനായിട്ടുണ്ട് തുടങ്ങിയ നിരവധി കമന്റുകളും സുബി എഴുതിയ കത്തിന് താഴെയായി ആരാധകർ നൽകുന്നുണ്ട്.

സുബി എഴുതിയ കത്തിന്റെ പൂർണ്ണരൂപം ഇതാ..
” എന്റെ ഉണ്ണിയേട്ടന്
1993 ബോംബെ മാർച്ച് 12 അന്നുമുതൽ ഉണ്ണിയേട്ടനോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റർപീസ്. അക്കാര്യത്തിൽ ചേട്ടൻ ഒരു കില്ലാഡിയ. മല്ലുസിംഗ് കണ്ടപ്പോൾ മുതലാണ് ചേട്ടൻ ഞാനും നല്ല ക്ലിന്റ് ആണെന്ന് മനസ്സിലായത്. നമ്മുടെ കല്യാണം നടന്നാൽ ആദ്യരാത്രി ഞാനൊരു മാമാങ്കമാക്കും. വേണമെങ്കിൽ അവധി രാത്രി മുൻപേ ചേട്ടന് ഇരയാകാൻ ഞാൻ തയ്യാറാണ്. ഇതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ, അല്ലേ?. അതിനുവേണ്ടി 21 ബേക്കർ സ്ട്രീറ്റിലെ ജനത ഗ്യാരേജ് എന്നെ 18 പടിയിൽ തുറന്നിട്ട് ഞാൻ കുത്തിയിരിക്കും.

ചേട്ടൻ വന്നാൽ നമുക്ക് ഒന്നിച്ച് ഒരു മുറൈ വന്ത് പാർത്തായ, ശോ എനിക്ക് നാണം വരുന്നു, ഞാൻ ഇത് വായിക്കുമ്പോൾ ചേട്ടന്റെ കണ്ണിലെ ചാണക്യതന്ത്രം ഞാൻ കാണുന്നുണ്ട്, നമ്മുടെ കല്യാണക്കാര്യം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞു സമ്മതിച്ചിട്ടുണ്ട്. ചേട്ടന്റെ ബ്രോ ഡാഡിയോട് ചേട്ടനോടൊപ്പം പറഞ്ഞ് സമ്മതിക്കണം. എന്നിട്ട് നമ്മുടെ അച്ചായൻസ് തീരുമാനിക്കും നമ്മുടെ കല്യാണം.
എന്ന് സ്വന്തം മേപ്പടിയാന്റെ ഭാഗമതി എന്നുപറഞ്ഞാണ് സുബി സുരേഷ് കത്ത് അവസാനിപ്പിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.

ഹാസ്യതാരമായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സുബി സുരേഷ്, സിനിമാല, ജയറാം ചിത്രം കനകസിംഹാസനം മോഹൻലാൽ ചിത്രം ഡ്രാമ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ സുബിക്കായി. ഇത്രയും കാലം വിവാഹം കഴിയാത്തത് പ്രണയിക്കാൻ പറ്റിയ ഒരാളെ കിട്ടാത്തതുകൊണ്ടാണ് സുബി പറഞ്ഞിരുന്നത്. വീട്ടുകാർ എല്ലാത്തിനും തയ്യാറായ് നിൽക്കുകയാണെങ്കിലും സുബി മാത്രമാണ് സമ്മതിക്കാത്തത് എന്ന് ആണ് നടിയുടെ സഹോദരനും പറഞ്ഞിരുന്നു. എന്തായാലും സുബിയുടെ ഈ പ്രണയ ലേഖനം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.