മകൾക്ക് രണ്ടു പല്ലുകൾ വന്നു, മുട്ടിൽ ഇഴയാൻ തുടങ്ങി , മകളുടെ  വിശേഷങ്ങൾ പങ്കു വെച്ച് പേളി മാണി പിന്നെ ശ്രീനിഷിന്റ കുടുംബത്തിന്  കിടിലൻ സർപ്രൈസ്…

മകൾക്ക് രണ്ടു പല്ലുകൾ വന്നു, മുട്ടിൽ ഇഴയാൻ തുടങ്ങി , മകളുടെ  വിശേഷങ്ങൾ പങ്കു വെച്ച് പേളി മാണി പിന്നെ ശ്രീനിഷിന്റ കുടുംബത്തിന്  കിടിലൻ സർപ്രൈസ്…

ശ്രീനിയുടെ കുടുംബത്തിന് സർപ്രൈസ് കൊടുത്ത് പേളി മാണി. പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് പേളിയും ശ്രീനിഷ് അരവിന്ദും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്, അവരുടെ മകൾ നിലയുടെ വിശേഷങ്ങളും അതിൽ ഉൾപ്പെടും, മകളുടെ ആദ്യ ഫ്ലൈറ്റ് യാത്രയും, അവാർഡ് നൈറ്റ്‌ യാത്രകളും ഈയടുത്ത് അവർ പോയ ദുബായ് യാത്രയെക്കുറിച്ചും യൂട്യൂബ് ചാനൽ കൂടെ പേളി പങ്കുവെച്ചിരുന്നു.

ഇപ്പോൾ ശ്രീനിയുടെ കുടുംബത്തിന്റെ അടുത്തേക്കുള്ള സർപ്രൈസ് വിസിറ്റുമായാണ് താരം എത്തിയിരിക്കുന്നത്. ഈ യാത്ര പോകുന്നതിനെക്കുറിച്ച് ശ്രീനിഷ് അറിഞ്ഞില്ല എന്നും ടിക്കറ്റ് എടുത്ത ശേഷം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പേളി പറയുന്നു, മുൻപൊരിക്കൽ ഇതുപോലെ സർപ്രൈസ് കൊടുക്കാൻ തീരുമാനിച്ചു ശ്രീനി സഹോദരിയെ വിളിച്ച് അറിയിച്ചു അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം രഹസ്യമാക്കി എന്നാണ് പറയുന്നത്.

മകൾ നില മുട്ടിൽ ഇഴയൻ തുടങ്ങിയിട്ടുണ്ട് എന്നും, അവൾക്ക് രണ്ട് പല്ലും വന്നിട്ടുണ്ടെന്നും പേളി പറഞ്ഞിരുന്നു. ശ്രീനിയുടെ കുടുംബവുമായി വീഡിയോ കോൾ ചെയ്തിരുന്നെന്നും നിലയെ കണ്ടപ്പോഴുണ്ടായ അവരുടെ സന്തോഷം കണ്ടാണ് അവർക്ക് ഇങ്ങനെ ഒരു കിടിലൻ സർപ്രൈസ് നൽകാനൊരുങ്ങുന്നത് എന്നും പേളി പറഞ്ഞു.

ശ്രീനിയുടെ വീട്ടിലെത്തിയ  ഇവരെ അച്ഛനും അമ്മയും സഹോദരിന്മാരും കൂടെ വളരെ സന്തോഷത്തോടെയാണ് വീട്ടിലേക്കു കയറ്റുന്നത്.  കൊച്ചുമകളെ കണ്ടപ്പോൾ ശ്രീനിയുടെ അമ്മ കരയുന്നതും കാണാം. വളരെ വികാരതീവ്രമായ അന്തരീക്ഷത്തിലാണ് പേളി മാണി വീഡിയോ അവസാനിപ്പിക്കുന്നത്.