നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

നടനും സംവിധായകനുമായ ശ്രീനിവാസൻ ആശുപത്രിയിൽ, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡൽസ് ആശുപത്രിയിൽ  അതി തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചുട്ടുള്ളത്. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

നെഞ്ചുവേദനയെ തുടർന്നാണ് ശ്രീനിവാസനെ  മാർച്ച്‌ 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആൻജിയോഗ്രാം പരിശോധനയിൽ ട്രിപ്പിൾ വെസ്സൽസ് ഡിസീസ് ( ധമനികളിലെ രക്തം ഒഴുക്കിന് തടസ്സം നേരിടൽ )കണ്ടെത്തിയിരുന്നു.തുടർന്ന്  മാർച്ച് 31 ന് അദ്ദേഹത്തെ ബൈപ്പാസ് സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷമാണ് വെന്റീലേറ്ററിന്റെ സഹായം ഘടിപ്പിച്ചത്. അണുബാധ ഉണ്ടായതിനെ തുടർന്ന്, ഏഴു ദിവസം ആയി വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്.