ലെസ്ബിയനായ മകളുടെ ആഗ്രഹം നിറവേറ്റി അച്ഛൻ

ലെസ്ബിയനായ മകളുടെ ആഗ്രഹം നിറവേറ്റി അച്ഛൻ.” കഴിഞ്ഞ എട്ടാം തീയതി എന്റെ മകൾ രേഷ്മ അവൾക്കിഷ്ടപ്പെട്ട സജ്‌ന എന്ന പെൺകുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. പുരോഗമന വാദം പറയാൻ എളുപ്പമാണ് ഞാൻ സന്തോഷവാനാണ് നിങ്ങളുടെ കരുതൽ ഉണ്ടാകണേ ” എന്നാണ് രേഷ്മയുടെ അച്ഛനായ ശ്രീജിത്ത് വാവ പി.എൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കൂടാതെ മകളോടൊപ്പവും സജ്‌നയോടപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട് നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായ് എത്തുന്നത്. ഈ പ്രവർത്തി അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

പ്രണയം എന്ന വികാരത്തിനു ലിംഗഭേദമില്ല. ആണിനും പെണ്ണിനും വേണ്ടി മാത്രമുള്ളതാണ് പ്രണയം എന്നായിരുന്നു ഈ അടുത്ത കാലം വരെ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ ഇത്തരം കാഴ്ചപ്പാടുകൾക്ക് മാറ്റം വരുമ്പോൾ സമൂഹത്തിലും അതിന്റെ പ്രതിഫലനങ്ങൾ അനുഭവപ്പെടാം. ഒരുകാലത്ത് ഇങ്ങനെയുള്ളവരെ അധിക്ഷേപിച്ച് നിർത്തിയവർ. ഇവരെ ഇപ്പോൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.
ഇപ്പോൾ ഈ അച്ഛനും ഒരു പൊതു സമൂഹത്തിന്റെ മുന്നിലേക്ക് വിപ്ലവത്തിനാണ് ചരിത്രം കുറിച്ചിരിക്കുന്നത് തന്റെ മകളുടെ ഇങ്ങനെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കുന്നതിലൂടെ സമൂഹത്തിൽ മുൻപേ ഉണ്ടായിരുന്ന ചില രീതികളെ തച്ചുടച്ചു കൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.

പുരോഗമന വാദം പറയാൻ എളുപ്പമാണ്,ഇവരുടെ ഈ ബന്ധം അംഗീകരിച്ചതിൽ സന്തോഷവാനാണെന്നും ശ്രീജിത്ത് പറയുന്നുണ്ട്.