ഒരുനാടിനെ വെള്ളത്തിനടിയിലാക്കിയ ദുരന്ധം.. (വീഡിയോ)

ജനങ്ങൾ നോക്കി നിൽക്കെ ഒരു പ്രദേശം മുഴുവൻ കടലെടുത്ത പോകുന്നു അതി ഭയാനകമായ കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ജപ്പാനിലെ ഒരു നഗരത്തിൽ ഉണ്ടായ കാഴ്ച്ച ആരെയും ഞെട്ടിക്കുന്നതാണ്.

സാധാരണ അവസ്ഥയിൽ വണ്ടികൾ ഓടുന്നതും ആളുകൾ സഞ്ചരിക്കുന്ന കാഴ്ചകളാണ് ആദ്യം വീഡിയോയിൽ നിന്ന് ദൃശ്യമാകുന്നത്. പിന്നീട് കുറച്ചു സമയത്തിന് ശേഷം സുനാമിയുടെ തിരമാലകൾ ഇവിടേക്കു വരുന്നുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം ഭരണകൂടങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. പിന്നീട് ആളുകൾ ആ പ്രദേശത്തു നിന്നു മാറിപ്പോവുകയും ചെയ്യുന്നുണ്ട് ആ പക്ഷേ അവർ പ്രതീക്ഷിക്കാതെ തന്നെ വെള്ളം ശക്തിയായി ഒലിച്ചു വന്നു പ്രദേശത്തെ മുഴുവൻ വിഴുങ്ങുന്ന കാഴ്ചകളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏകദേശം 10 അടി ഉയരത്തിൽ വരെ വെള്ളം നിൽക്കുന്നുണ്ട്. ഈ വെള്ളത്തിലൂടെ നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും ആളുകളും മെല്ലാം നിമിഷനേരം കടലെടുത്ത പോകുന്നുണ്ട് .

നിരവധി ആളുകളും അവരുടെ സ്വപ്നങ്ങളും ജീവിതങ്ങളും എല്ലാം കടലമ്മയുടെ കുത്തൊഴുക്കിൽ പെട്ട് നിമിഷനേരം കൊണ്ട് ഇല്ലാതായത്. നമ്മുടെ കേരളത്തിലും ഇതുപോലൊരു സാഹചര്യത്തിലൂടെ നാം കടന്നുപോയിട്ടുണ്ട്. അന്ന് കേരളത്തിൽ സംഭവിച്ച സുനാമിയുടെ ദുരന്തങ്ങൾ പേറീ ജീവിതം തള്ളി നീക്കുന്ന ജീവിതങ്ങളെ നമ്മുക്ക് ഇന്നും കാണാൻ സാധിക്കുന്നത്. അത്തരത്തിൽ ഒരു വലിയ ദുരന്തത്തിന് തന്നെയാണ് അവരും സാക്ഷ്യം വഹിച്ചത്.