വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം ആരാധകർക്കായി പങ്കുവെച്ച് സംയുക്ത വർമ്മ

ചുരുക്കം ചില സിനിമയിൽ മാത്രമാണ് സംയുക്ത വർമ്മ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് സംയുക്ത. വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

മൈസൂർ ഹെൽത്ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയിനിങ് ലെവൽ  (200hrs) സർട്ടിഫിക്കറ്റാണ് ലഭിച്ചത്. യോഗഗുരു പ്രവീണിനും സംയുക്ത നന്ദി പറയുന്നുണ്ട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു നിങ്ങളില്ലാതെ ഞാൻ ഒരിക്കലും  ചെയ്യുമായിരുന്നില്ല എന്നും താരം പറഞ്ഞു.

ഇതൊരു പ്രത്യേക തരത്തിൽ ഊർജം നൽകുന്ന പരിശീലനമാണ് വിന്യാസം എന്നും. മസ്കുലൈൻ എനർജി  താനനുഭവിച്ചതിനെ കുറിച്ചും  ഇൻസ്റ്റഗ്രാം പേജിലൂടെ സംയുക്ത കുറിച്ചിരുന്നു.

സിനിമ  ജീവിതത്തിൽ നിന്നും വിട്ടുമാറി നിന്നെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ സംയുക്ത പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്ന താരം,  ഇതിനുമുൻപും യോഗ അഭ്യസിക്കുന്നു വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നു. യോഗ അഭ്യസിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നും താരം കുറിച്ചിരുന്നു. എല്ലാ സ്ത്രീകളും യോഗഅ ഭ്യസിക്കണം എന്നത് തന്റെ ആഗ്രഹം ആണെന്നും താരം പറഞ്ഞിരുന്നു.

സത്യൻ അന്തിക്കാട് ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങൾ സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്, അതെ സിനിമയ്ക്ക് തന്നെ മികച്ച നടിക്കുള്ള  സംസ്ഥാന പുരസ്കാരവും താരത്തിന് സ്വന്തമാക്കാൻ സാധിച്ചു.