സുദർശനയുടെ കൂടെ നിൽക്കുന്ന മൂന്നു അമ്മമാരുടെ ചിത്രങ്ങൾ വൈറലാകുന്നു…

സുദർശനയുടെകൂടെ നിൽക്കുന്ന മൂന്നു അമ്മമാരുടെ ചിത്രങ്ങൾ വൈറലാകുന്നു. മുത്തശ്ശിയും, അമ്മൂമ്മയും അമ്മയുമായി സുദർശനയുമായി നിൽക്കുമ്പോൾ നാലു തലമുറകളുടെ സംഗമമാണ് ഇവിടെ നടന്നിരിക്കുന്നത്.

മുത്തശ്ശിയായ സുബ്ബലക്ഷ്മി, അമ്മൂമ്മയെ താരാകല്യാൺ, അമ്മയായ സൗഭാഗ്യ, മകളായ സുദർശനയും കൂടി നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിലെ താരകുടുംബം ആണ് ഇവരുടെ, ഇതിന് മുൻപും നിരവധി ചിത്രങ്ങൾ ഇവർ പങ്കുവെച്ചിട്ടിച്ചിട്ടുണ്ട്, മുത്തശ്ശിയായ സുബ്ബലക്ഷ്മി നിരവധി ചിത്രങ്ങളിലൂടെ ഒരു കാലത്ത് നമ്മളെ വിസ്മപ്പിച്ച താരമാണ്, കല്യാണ രാമൻ , നന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെയും, സീരിയലുകളിലൂടെയും സുബ്ബലക്ഷ്മി ആരാധകരുടെ മനസ്സിൽ കീഴടക്കിയിട്ടുണ്ട്, താരാകല്യാണും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. നിരവധി ടിക്ടോക് വീഡിയോകളിലൂടെയും, റീലുകളിലൂടെയും പ്രേഷക ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ. ഒരു കലാ കുടുംബമാണ് ഇവരുടെ, എല്ലാ അമ്മമാരും നർത്തകരാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരും നല്ലൊരു നർത്തകനാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെയും പ്രേഷക ശ്രദ്ധ നേടിയ താരമാണ് അർജുൻ. താര കല്യാണും സൗഭാഗ്യമായി നിരവധി വീഡിയോകളും മുൻപ് ഇവർ പങ്കുവെച്ചിട്ടുണ്ട്, മകൾ സുദർശനയുമായി നിരവധി വീഡിയോകൾ ഇവർ പങ്കുവെച്ചിട്ടുണ്ട്. മകൾ ജനിച്ചയുടനെ മകളുമായി നൃത്തം ചെയ്ത അർജുന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.