വളക്കാപ്പ് ചടങ്ങിൽ സുന്ദരിയായി സൗഭാഗ്യ വെങ്കിടേഷ്

ഒരു കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും. ഈ അടുത്താണ് താന്‍ അമ്മയാവാന്‍ പോകുന്ന വിവരം താരം ആരാധകരെ അറിയിച്ചത്. പിന്നീട് തന്റെ ഗര്‍ഭകാലത്തെ വിശേഷം പങ്കുവെച്ച് സൗഭാഗ്യ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. ഗര്‍ഭിണിയായ സമയത്തും സൗഭാഗ്യ നൃത്തം കളിക്കുന്ന വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ താരകുടുംബം സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങ് നടത്തിയിരിക്കുകയാണ്. വലിയ ആഘോഷത്തോടെ കൂടി തന്നെയാണ് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. കൈനിറയെ മെഹന്തി അണിഞ്ഞ് പട്ട്സാരിയില്‍ ആഭരണവും അണിഞ്ഞാണ് സൗഭാഗ്യ എത്തിയത്. സൗഭാഗ്യയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യയുടെ അര്‍ജുന്റെ വിവാഹം കഴിഞ്ഞത്. സിനിമാ നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ ടിക് ടോകിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ അമ്മയ്ക്കൊപ്പം ചെയ്ത മകളുടെ ഡബ്സ്മാഷ്‌കളും വൈറലായിരുന്നു. താരാ കല്യാണിന്റെ ഡാന്‍സ് ക്ലാസിലെ വിദ്യാര്‍ഥി കൂടിയായിരുന്നു അര്‍ജുന്‍. ഇവിടെ വെച്ചാണ് അര്‍ജനും സൗഭാഗ്യവും പരിചയപ്പെടുന്നതും സുഹൃത്തുക്കളായി മാറുന്നതും. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ആയിരുന്നു. വിവാഹശേഷമാണ് അര്‍ജുന്‍ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയലോകത്തേക്ക് എത്തുന്നത്.

അതേസമയം ഇവരുടെ എല്ലാവിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. രണ്ട് പേര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ കുഞ്ഞ് അതിഥിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. കറുത്ത പട്ടില്‍ ഗോള്‍ഡന്‍ കസവ് വെച്ച സാരിയില്‍ അതീവ സുന്ദരിയായാണ് സൗഭാഗ്യ ചടങ്ങില്‍ എത്തിയത്.