സംയുക്ത വർമ്മയുടെ പിറന്നാളിന് ആശംസകളുമായി സിനിമ സുഹൃത്തുക്കൾ

സംയുക്ത വർമ്മയുടെ പിറന്നാളിന് ആശംസകളുമായി സിനിമ സുഹൃത്തുക്കൾ. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ഊർമ്മിള ഉണ്ണി തുടങ്ങിയവരാണ് തന്റെ പ്രിയ സുഹൃത്തിനായി ആശംസകളുമായി എത്തിയിരിക്കുന്നത്.

“ഒരു നല്ല സുഹൃത്തിനു നിങ്ങളുടെ എല്ലാ കഥകളും അറിയാം, ഒരു നല്ല ഫ്രണ്ട് നിങ്ങളോടൊപ്പം എന്നുമുണ്ടാകും.” എന്നുപറഞ്ഞ് എന്നും ഇഷ്ടപ്പെടുന്ന കൂട്ടുകാരിയായ സാമിന് ജന്മദിനാശംസകളും ആയാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എത്തിയിരിക്കുന്നത്.
ഒരുകാലത്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങളായിരുന്നു മഞ്ജുവാര്യരും സംയുക്ത വർമ്മയും. സംയുക്ത വർമ്മ ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

ഒരു ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചു വന്നു. അന്നുണ്ടായ കൂട്ടുകെട്ട് ഇന്നും ഇരുവരും ദൃഢമായി കൊണ്ടുവരുന്നു കൊണ്ടുനടക്കുന്നു. ഗീതു മോഹൻദാസും ആശംസകളുമായി എത്തിയിരുന്നു. ഹാപ്പി ബർത്ത് ഡേ മൈ ഡാർലിംഗ് വർമ്മേ എന്നാണ് ഗീതുമോഹൻദാസ് കമന്റ് ചെയ്തിരുന്നത്. സംയുക്ത വർമ്മ യുടെ ഒപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവഹിക്കുന്നുണ്ട്.


സംയുക്ത വർമ്മ അഭിനയിച്ച ചിത്രങ്ങളിൽ അമ്മ വേഷത്തിൽ എത്തിയ ഊർമ്മിള ഉണ്ണിയും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഹാപ്പി ബർത്ത് ഡേ ചിന്നു എന്നാണു ഊർമിള ഉണ്ണി ആശംസ അറിയിച്ചിരിക്കുന്നത്. എല്ലാവർക്കും ഒരു കേക്കിന്റെ ചിത്രം പങ്കുവെച്ചാണ് സംയുക്ത വർമ്മ പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞിരിക്കുന്നത്.

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരറാണി ആയിരുന്നു സംയുക്തവർമ്മ. കല്യാണശേഷം സിനിമാ മേഖലയിൽ നിന്നും താരം വിട്ടുനിന്നെങ്കിലും താരത്തിന്റെ സിനിമകളെല്ലാം തന്നെ ഇന്നും ജനഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞവയാണ്.

Leave a Comment