കൊച്ചുമക്കൾക്ക് കുട്ടി കുട്ടിയുടുപ്പ് സമ്മാനം നൽകി അമ്മൂമ്മ താരാ കല്യാൺ

കൊച്ചുമക്കൾക്ക് കുട്ടി കുട്ടിയുടുപ്പ് സമ്മാനം നൽകി അമ്മൂമ്മ താരാ കല്യാൺ. പ്രേക്ഷകർരുടെ പ്രിയ താര ദമ്പതികളാണ് അർജുൻ സോമശേഖരും സൗഭാഗ്യയും. ഇവരുടെ വിശേഷങ്ങൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്. നവംബർ 30നാണ് ഇവർക്ക് സുദർശന പേരായ മകൾ ജനിച്ചത്.

ഇപ്പോൾ ഒരു ഫോട്ടോ ഷൂട്ട്‌ നടത്താൻ വേണ്ടി കൊച്ചു മകൾക്ക് വേണ്ടി കുട്ടിയുടുപ്പ് തിരഞ്ഞപ്പോൾ കിട്ടിയില്ലെന്നും അതുകൊണ്ട് ഒരു ഉടുപ്പ് തുന്നുന്ന വീഡിയോ ആണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.

തനിക്ക് തയ്ക്കാൻ അറിയാത്തതുകൊണ്ട് കൈകൾ വെച്ച് തുന്നിയാണ് ഉടുപ്പ് സ്റ്റിച്ചു ചെയ്യാൻ പോകുന്നതെന്ന് താര കല്യാൺ പറയുന്നുണ്ട്. തുടർന്ന് കടും പച്ച കളറിലുള്ള തുണി വെട്ടി കുട്ടിയുടുപ്പ് തയ്ക്കുന്ന ആകൃതിയിൽ തുണി മുറിച്ചെടുക്കുന്നത് കാണാം. പിന്നീട് കൃത്യമായ അളവിൽ കത്രിക ഉപയോഗിച്ച് തുണി മുറിച്ചതിനുശേഷം സൂചി നൂലും ഉപയോഗിച്ചു കുട്ടിയുടുപ്പ് തുന്നുന്നതായ് കാണാം. അവസാനം ചുവന്ന രണ്ടു വള്ളികൾ വെച്ച് മനോഹരമായ ഒരു കുട്ടി ഉടുപ്പ് തുന്നിയത്. സ്വന്തമായി തുന്നിയ ഡ്രസ്സ്‌ താരാകല്യാൺ എടുത്തു കാണിക്കുന്നുണ്ട്.

അമ്മയായ താര കല്യാണും മകളും തമ്മിലുള്ള വീലുകളും വീഡിയോകളും ഡാൻസുമെല്ലാം ഇരുകൈയും നീട്ടിയാണ് പ്രേഷകർ സ്വീകരിക്കാറ്. ഒരു നൃത്ത വിദ്യാലയവും ഇവർ നടത്തുന്നുണ്ട്. സൗഭാഗ്യയും ഭർത്താവായ അർജുൻ സോമശേഖരറും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹിതരായത്. ചക്കപ്പഴം എന്ന സീരിയൽ അർജുൻ മുൻപ് അഭിനയിച്ചിരുന്നു. കുഞ്ഞ് പിറന്നതിനു ശേഷം കുഞ്ഞിനോടൊപ്പം അർജുൻ ചുവടുവെക്കുന്ന വയ്ക്കുന്ന ഡാൻസ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.പോസിറ്റീവ് കമന്റുകളും നെഗറ്റീവ് കമെന്റുകളും ഈ വീഡിയോയ്ക്ക് ഉണ്ടായിരുന്നു.