കുഴി നഖം എന്നന്നേക്കുമായി ഇല്ലാതാകാൻ ഒരു എളുപ്പ മാർഗം

കുറെ ആളുകൾ ഇപ്പോൾ കുഴിനഖം കാരണം വേദന അനുഭവിക്കുണ്ട്.നഖത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നത് പലപ്പോഴും കുഴിനഖം എന്ന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ പൂര്‍ണമായും മാറ്റുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.കുഴിനഖം നമ്മുടെ നഖങ്ങളിൽ ചെളി കേറുന്നത് കൊണ്ടാണ് ഉണ്ടാവുന്നത്.കുഴിനഖം വന്നു കഴിഞ്ഞാൽ പിന്നെ നഖങ്ങൾക്ക് വളരെ വേദന ആയിരിക്കും.

നഖത്തില്‍ ബാധിക്കുന്ന ഫംഗസ് ആണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. നഖത്തിന് താഴെയുള്ള വിരലിന്റെ അടിഭാഗത്തെയാണ് ഇത് ബാധിക്കുന്നത്.നമ്മൾ പലപ്പോഴും പല മാർഗങ്ങൾ നോക്കിയാലും കുഴിനഖത്തെ ഭേദമാകാൻ സാധിക്കില്ല.കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം.നഖത്തിൽ ചളിയെ വലിച്ചെടുക്കാൻ ഉപ്പിന് സാധിക്കും. ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്.

വിനാഗിരിയിലും നമുക്ക് ഇത് പരീക്ഷിക്കാൻ പറ്റുന്നതാണ്.വിനാഗിരി നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ്. കുഴിനഖത്തിന് പറ്റിയ ഏറ്റവും നല്ല മരുന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.നഖങ്ങൾക്ക് സൗന്ദര്യവും സംരക്ഷണവും നൽകാൻ വിനാഗിരിക്ക് സാധിക്കും.വിനാഗിരിയില്‍ അല്‍പം വെള്ളമൊഴിച്ച് അതില്‍ കാല്‍മുക്കി അരമണിക്കൂറോളം വെക്കുക. ഇത് നഖത്തിന് ആരോഗ്യവും തിളക്കവും നിറവും നല്‍കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.