മമ്മൂട്ടിക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം ശോഭന

മമ്മൂട്ടിക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം ശോഭന. കൊച്ചിയിൽ നടക്കുന്ന സിബിഐ അഞ്ചാം സീരീസിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് മമ്മൂട്ടിയെ  ശോഭന കാണാനെത്തിയത്. ” ക്യാപ്റ്റനെ കണ്ടു, ഫാൻ മൊമെന്റ് ” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്.

മഴയത്തും മുൻപേ, ഹിറ്റ്ലർ, കളിയുഞ്ഞാൽ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേഷകർക്ക് ഇഷ്ട്ടപെട്ട താര ജോഡികളാണ് ശോഭനയും മമ്മൂട്ടിയും. ഹിറ്റ്ലർ മാധവൻകുട്ടിയെയും ഗൗരിയെയും ആരും തന്നെ മറന്നു കാണില്ല. ശോഭന പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്.കെ.മധു സംവിധാനം ചെയ്ത് എസ് എൻ സ്വാമി തിരക്കഥയൊരുക്കുന്ന ചിത്രം ആണ് സിബിഐ യുടെ അഞ്ചാം പതിപ്പ്.  ചിത്രത്തിൽ ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിലേക്ക് വരുമെന്ന സന്തോഷ വാർത്തയും വരുന്നുണ്ട്.

അഭിനയത്തിൽ നിന്നും വിട്ടു മാറിയ ശോഭന  ചെന്നൈയിൽ കലാപ്പർണ എന്നാൽ നൃത്ത വിദ്യാലയം നടത്തിവരികയാണ് . തിര, വരനെ ആവശ്യമുണ്ട് എന്ന ചലച്ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. കലാർപ്പണയിലെ വിദ്യാർത്ഥികൾക്കൊപ്പം ശോഭന പങ്കുവയ്ക്കുന്ന ഡാൻസ് നിമിഷം  കൊണ്ടാണ് വൈറലാകുന്നത്.  അഭിനയത്തിൽ അത്ര സജീവമല്ലെകിലും സോഷ്യൽ മീഡിയയിലെ താരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.