വയറലായി ശോഭനയുടെ പുതിയ വിഡിയോ… മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

ശാലീന സൗന്ദര്യവും അഭിനയം കൊണ്ടും മലയാളികളെ രസിപ്പിച്ച താരമാണ് ശോഭന. ഇപ്പോൾ താരം പങ്കുവെച്ച നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ശോഭന പഠിപ്പിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം ശോഭനയും ഡാൻസിൽ പങ്കെടുക്കുന്നുണ്ട്. നിമിഷനേരംകൊണ്ട് ആണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.

മലയാളികളുടെ എവർഗ്രീൻ നായികയായ ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർത്ത് നിൽക്കുന്ന പ്രിയ നായികയാണ്. അഭിനയത്തിനു ഉപരി ഇപ്പോൾ നൃത്തത്തിനു വേണ്ടിയാണ് താരം തന്റെ സമയം മാറ്റി വയ്ക്കുന്നത്. ഒരു നൃത്ത വിദ്യാലയവും താര നടത്തുന്നുണ്ട്. ഒരു നൃത്ത കുടുംബത്തിൽനിന്നാണ് ശോഭന അഭിനയരംഗത്തേക്ക് വന്നത്.
തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ലളിത, പത്മിനി, രാഗിണി മാരുടെ അനന്തരവൾ ആണ് ശോഭന . പത്മശ്രീ പുരസ്കാരവും, മൂന്നു ദേശീയപുരസ്കാരവും താരം നേടിയിട്ടുണ്ട്.

അഭിനയത്തിൽ ഏറെനാളായി വിട്ടുനിന്ന താരം ഈയടുത്ത് സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കല്യാണി പ്രിയദർശൻ ദുൽഖർ സൽമാൻ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചെന്നൈയിൽ ശോഭന കലാർപ്പണ എന്ന നൃത്ത വിദ്യാലയവും താരം നടത്തുന്നുണ്ട്.