പുതിയ അതിഥിയെ സ്വാഗതം ചെയ്ത് മലയാളികളുടെ പ്രിയ താരദമ്പതികളായ ശ്രീകുമാറും സ്നേഹയും

പുതിയ അതിഥിയെ സ്വാഗതം ചെയ്ത് മലയാളികളുടെ പ്രിയ താരദമ്പതികളായ ശ്രീകുമാറും സ്നേഹയും. വീട്ടിൽ പുതുതായി വാങ്ങിയ ഓസ്കാർ എന്ന പുതിയ നായകുട്ടിയുടെ വിശേഷങ്ങൾ ആണ് ഇവർ പങ്കുവെച്ചത്. ഓസ്കാറും ആയുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ക്രിസ്മസ് ആഘോഷം ആക്കിയത്. ഇതിനോടകംതന്നെ ഓസ്കാർ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഈ നായ കുട്ടി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിഎന്നും താരദമ്പതികൾ പറഞ്ഞു.ടെലിവിഷനിലെ ഹാസ്യ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് മലയാള സിനിമയിലും ഇരു താരങ്ങൾ പ്രേഷക ശ്രദ്ധ നേടിയിരുന്നു. മറിമായം എന്ന ടെലിവിഷൻ ഹാസ്യ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയം കീഴടക്കിയത്.

മറിമായത്തിൽ ലോഹിതൻ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിച്ചിരുന്നത്, മണ്ഡോദരി ആയി എത്തിയിരുന്നത് സ്നേഹയാണ്. ഇരു താരങ്ങളുടെ വിവാഹം അടുത്താണ് കഴിഞ്ഞത്, ഇവരുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇവർ ഇതിനുമുൻപും സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഉപ്പും മുളകും എന്ന സീരിയലിലും പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് ശ്രീകുമാർ. പിന്നീട് ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ ശ്രീകുമാറിന് വീണ്ടും ആയി. ജയറാം നായകനായ ആടുപുലിയാട്ടം എന്ന സിനിമയിലും മികച്ച വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി. കുഞ്ചാക്കോ ബോബൻ നായകനായ രാജമ്മ @യാഹൂ, ലോനപ്പൻ മാമോദിസ എന്ന ചിത്രത്തിലുടെയും പ്രേക്ഷക ശ്രദ്ധ നേടാൻ സ്നേഹക്കായി.