അതും ലോകത്തിലെ ഏറ്റവും വലിയ പാമ്പ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ… എന്നാല്‍ സംഗതി സത്യമാണ്. ലൈഫ് ഇന്‍ ആര്‍ട്ട് എന്ന യൂട്യൂബ് ചാനലിലാണ് മണ്ണ് കൊണ്ടുള്ള പാമ്പിനെ ഉണ്ടാക്കിയിരിക്കുന്നത്.
തന്റെ കഴിവുകള്‍ ആളുകള്‍ക്ക് മുന്നില്‍ വീഡിയോയിലൂടെ കാണിക്കുന്നതിനായി ഈ ചെറുപ്പക്കാരന് തുടങ്ങിയ യൂട്യൂബ് ചാനലാണ് ലൈഫ് ഇന്‍ ആര്‍ട്ട്. പലതരത്തിലുള്ള ആര്‍ട്ടുകളാണ് മണ്ണിലും മറ്റുമായി ഈ ചെറുപ്പക്കാരന് തീര്‍ത്തിരിക്കുന്നത്. അതില്‍ തന്നെ വളരെ വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ഇത്.
കണ്ടാല്‍ ഒര്‍ജിനലിനെ വെല്ലുന്ന രീതിയിലാണ് ഈ പാമ്പിനെ മണ്ണ് കൊണ്ട് ഇവന് ഉണ്ടാക്കിയിരിക്കുന്നത്. പാമ്പിന്റെ വാലും തലയും ഉടലുമൊക്കെ ഒര്‍ജിനല്‍ പാമ്പിനെ പോലെ തന്നെ. ആദ്യം മണ്ണ് കൊത്തിയിളക്കി. അതിനെ വെള്ളം ഉപയോഗിച്ച് കുഴച്ചാണ് ഈ പാമ്പിനെ ഇവന് ഉണ്ടാക്കുന്നത്. വീഡിയോ കണ്ട് നോക്കൂ…