നാടൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കു വെച്ച് പ്രിയ ഗായിക സിത്താര കൃഷ്ണ കുമാർ

സ്വരമാധുര്യം കൊണ്ടും വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് സം​ഗീത പ്രേമികളുടെ ഇഷ്ട​ഗായികയായി മാറിയ താരമാണ് സിത്താര കൃഷ്ണ കുമാർ.അല്ലു അർജുൻ നായകനായെത്തിയ പുഷ്പ എന്ന ചിത്രത്തിനായി ദേവിശ്രീ പ്രസാദിന്റെ ഈണത്തിൽ പാടിയ സാമി എന്ന ​ഗാനം മലയാളത്തിൽ ട്രെൻഡിങ്ങായി മാറുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് സിത്താര. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങളാണ് വൈറൽ ആകുന്നത്. നാടൻ ലുക്കിലുള്ള സെറ്റ് സാരിയിൽ അതീവ സുന്ദരിയയാണ് താരം എത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സിത്താര. പുതുമയാർന്ന വെറൈറ്റി ഡ്രെസ്സുകളിലും ഇതിനുമുൻപും സിത്താര ഫോട്ടോഷൂട്ട്മായി എത്തിയിട്ടുണ്ട്

സിത്താരയുടെ കുഞ്ഞുങ്ങളെപ്പോലെയുള്ള നിഷ്കളങ്കമായ പുഞ്ചിരിയും ആലാപന ശൈലിയും ആരാധകർ ഏറെ പ്രിയപ്പെട്ടതാണ്. മകൾ സവാൻ ഋതുവും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ്. നീർമുകിലോ എന്ന് തുടങ്ങുന്ന ഗാനം അമ്മയ്ക്കൊപ്പം സ്റ്റേജിൽ പാടി സായു കയ്യടി നേടിയിരുന്നു അമ്മയെ പോലെ തന്നെ മകൾ പാടുന്ന പാട്ടുകളും ഏറെ പ്രിയപ്പെട്ടതാണ്. നീർമുകിലോ എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഉയരെ  എന്ന ചിത്രത്തിൽ  സിത്താര തന്നെ പാടിയിരുന്നു.
ഗായിക മാത്രമല്ല സിത്താര നല്ലൊരു നർത്തകി കൂടിയാണ്.  ഒരുപാട് നല്ല പാട്ടുകൾ മലയാള സിനിമയ്ക്ക് നൽകാൻ സിത്താരക്കായി. ഡോക്ടർ സജീഷ് ആണ് സിത്താരയുടെ ഭർത്താവ്.