സാരിയിൽ അതീവ സുന്ദരിയായി സിതാര കൃഷ്ണകുമാർ

സാരിയിൽ അതീവ സുന്ദരിയായി സിതാര കൃഷ്ണകുമാർ. പച്ച കളർ സാരിയിൽ  സുന്ദരിയാണ് മലയാളികളുടെ പ്രിയ ഗായിക എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റടുത്തിരിക്കുന്നത്. വ്യത്യസ്തയാർന്ന ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് സിതാര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സിതാര. പുതുമയാർന്ന വെറൈറ്റി ഡ്രെസ്സുകളിലും ഇതിനുമുൻപും സിതാര ഫോട്ടോഷൂട്ട്മായി എത്തിയിട്ടുണ്ട്

സിതാരയുടെ കുഞ്ഞുങ്ങളെപ്പോലെയുള്ള നിഷ്കളങ്കമായ പുഞ്ചിരിയും ആലാപന ശൈലിയും ആരാധകർ ഏറെ പ്രിയപ്പെട്ടതാണ്. മകൾ സവാൻ ഋതുവും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ്. ഒരു ഷോർട്ട് ഫിലിം മിന് ഈ കൊച്ചുമിടുക്കി അഭിനയിച്ചിട്ടുണ്ട്. നീർമുകിലോ എന്ന് തുടങ്ങുന്ന ഗാനം അമ്മയ്ക്കൊപ്പം സ്റ്റേജിൽ പാടി സായു കയ്യടി നേടിയിരുന്നു അമ്മയെ പോലെ തന്നെ മകൾ പാടുന്ന പാട്ടുകളും ഏറെ പ്രിയപ്പെട്ടതാണ്. നീർമുകിലോ എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഉയരെ  എന്ന ചിത്രത്തിൽ  സിതാര തന്നെ പാടിയിരുന്നു.
ഗായിക മാത്രമല്ല സിതാര നല്ലൊരു നർത്തകി കൂടിയാണ്.  ഒരുപാട് നല്ല പാട്ടുകൾ മലയാള സിനിമയ്ക്ക് നൽകാൻ സിതാരക്കായി. ഡോക്ടർ സജീഷ് ആണ് സിതാരയുടെ ഭർത്താവ്.