ഭർത്താവിനൊപ്പം മത്സരിച്ച് ചുവടുകൾ വെച്ച് ശില്പ ബാല 

ഭർത്താവിനൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന ശില്പ ബാലയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.  ഭർത്താവായ വിഷ്ണു ഗോപാലിനൊപ്പം നൃത്തം ചെയ്യുന്ന  യുടെ വീഡിയയാണ് ശില്പ ബാല യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചിട്ടുള്ളത്. പ്രൊഫഷണൽ ഡാൻസറും അതോടൊപ്പം തന്നെ ഓങ്കോളജി  ഡിപ്പാർട്ട്മെന്റിൽ  ഡോക്ടറാണ് വിഷ്ണു. ബിഗിൽ ബിഗിൽ എന്ന ഗാനത്തിനാണ് ഇരുവരും നൃത്ത ചുവടുകൾ വെച്ചിട്ടുള്ളത്.ഏറെ  തിരക്കുകൾ ഉണ്ടെങ്കിലും കുടുംബവുമായി സമയം ചിലവിടാൻ ശ്രമിക്കുന്ന വ്യക്തിയാണ് വിഷ്ണു. ഇതിനുമുമ്പും ഇതുപോലെയുള്ള നിരവധി ഡാൻസുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ ഇവർക്ക് ആയിട്ടുണ്ട്.

കെമിസ്ട്രി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശില്പ ബാലയെ ആയിരിക്കും ആരാധകർക്ക് കൂടുതൽ അറിയുക. ചുരുക്കം ചില സിനിമകൾ ആണ് ചെയ്തിട്ടുള്ളത് എങ്കിലും ചിലതെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ആയിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു മാറിയ താരം  സിനിമയിലെ മേഖലയിലെ പല താരങ്ങളും ആയി ഇപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. ഭാവന, രമ്യ, സയനോര, മൃദുല തുടങ്ങിയവർക്കൊപ്പം സൗഹൃദം നിമിഷങ്ങൾ പങ്കിടുന്നത് ഇതിന് മുൻപ് താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ യൂ ട്യൂബ് ചാനലുമായി തിരക്കിലാണ് താരം. കുടുംബത്തിന്റെയും മകളുടെയും വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

Leave a Comment