സിദ്ധാർഥ് ഭരതന്റെ ജിന്നിന്റെ ടീസർ പുറത്തിറങ്ങി, വേറെ ലെവൽ അഭിനയവുമായി സൗബിനും

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് സൗബിൻ സാഹിർ പ്രധാന വേഷത്തിലെത്തുന്ന  ജിന്നിന്റെ ടീസർ പുറത്തിറങ്ങി. വ്യത്യസ്തത പുലർത്തുന്ന അഭിനയവുമായി ആണ് ചിത്രത്തിൽ സൗബിൻ എത്തുന്നുത് . ടീസറിൽ തന്നെ  സൗബിന്റെ പ്രകടനം ആരാധകരിൽ പ്രതീക്ഷ ഉണർത്തുന്നു. കലി സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ്   ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്. വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ചിത്രം ഒ ടി ടിയിലേക്ക്  ഇല്ലെന്നും  തീയേറ്ററിൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.

ചിത്രത്തിൽ ഷറഫുദ്ദീൻ, നിഷാന്ത് സാഗർ , ജാഫർ ഇടുക്കി, ശാന്തി ബാലചന്ദ്രൻ, കെ പി എ സി ലളിത, ബിന്നി റിങ്കി ബെഞ്ചമിൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് നിർവഹിക്കുന്നത് ദീപു ജോസഫ് ആണ്. പ്രശാന്ത് പിള്ള സംഗീതവും എന്ന വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മ, അൻവർ അലി എന്നിവരാണ്. സ്ട്രൈറ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി കെ , മനു അബ്ദുൽലത്തീഫ് വടക്കൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടീസറിൽ തന്നെ വ്യത്യസ്ത അഭിനയവുമായി എത്തുന്ന സൗബിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.