കലാപ്പർണ്ണയിലെ വിദ്യാർഥികൾക്കൊപ്പം നാടോടിനൃത്തത്തിൽ ചുവടുവെച്ച് ശോഭന

കലാപ്പർണ്ണയിലെ വിദ്യാർഥികൾക്കൊപ്പം നാടോടിനൃത്തത്തിൽ ചുവടുവെച്ച് മലയാളികളുടെ പ്രിയതാരം ശോഭന. നർത്തകിയും അഭിനേത്രിയുമായ  നമ്മുടെ പ്രിയതാരം ശോഭന നടത്തുന്ന നൃത്ത വിദ്യാലയമായ കലാപ്പർണ്ണയിലെ വിദ്യാർത്ഥികൾക്കൊപ്പം ശോഭന അവതരിപ്പിച്ച ഡാൻസ് ആണ് സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുക്കുന്നത്. നിരവധി ആരാധകരാണ് ശോഭനയുടെ നൃത്തത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ശോഭന ഒരു  കാലഘട്ടത്തിൽ മലയാള സിനിമയ്ക്ക് ശോഭന നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല.  പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് പിന്നീട് ശോഭന അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്.
എന്നാൽ ഇപ്പോൾ കലാപ്പർണയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് താരമിപ്പോൾ. തൊണ്ണൂറുകളിൽ ഒട്ടേറെ അനശ്വര കഥാപാത്രങ്ങൾക്ക് ഭാവ പകർച്ച നൽകിയ നടിയാണ് ശോഭന.  ശോഭനയുടെ എല്ലാ വേഷങ്ങളും തന്നെ ജനഹൃദയങ്ങളിൽ ഇന്നും ഓർമ്മിക്കുന്നവയാണ് .