ശോഭനയുടെ ആവശ്യം കേട്ട്, കണ്ണുനിറഞ്ഞ് മഞ്ജു വാര്യർ….

മഞ്ജുവിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണം ആഗ്രഹം തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയതാരം ശോഭന. നിറകണ്ണുകളോടെയാണ് ശോഭന പറയുന്ന വാക്കുകൾ മഞ്ജു കേട്ടിരുന്നത്. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ മഞ്ജു അത്രയും ഒറിജിനൽ ആണ്, പറയാനുള്ളത് തുറന്ന് പറയും.

ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന ആള് എന്നാണ് മഞ്ജുവിനെക്കുറിച്ച് ശോഭന പറഞ്ഞത്. 38 വർഷങ്ങൾ നീണ്ടുനിന്ന അഭിനയത്തെക്കുറിച്ച് ശോഭന സംസാരിക്കുന്ന പരിപാടിയായ സീ കേരളത്തിലെ മധുരം ശോഭനം എന്ന പരിപാടിയിലാണ് ശോഭന മഞ്ജുവിനെ കുറിച്ച് പറയുന്നത്. നീണ്ടുനിന്ന അഭിനയ ജീവിതത്തെ കുറിച്ചും ശോഭന മനസ്സുതുറക്കുന്നു ഉണ്ട്.

13 വയസ്സിൽ അഭിനയത്തിലേക്ക് എത്തിയെന്നും സ്കൂൾ കോളേജ് കാലഘട്ടങ്ങൾ കടന്നുപോയത് സിനിമ ജീവിതത്തിൽ ഇരിക്കുമ്പോഴാണ് എന്നും ശോഭന പറയുന്നുണ്ട്. ഇത്രയും നേരം ഇങ്ങനെ ചേർത്തുപിടിച്ചു സംസാരിക്കാൻ ആർക്കും ഇപ്പോൾ സമയം കിട്ടിയില്ല എന്ന് ശോഭന പറയുന്നത്.

ബാംഗ്ലൂരിൽ വച്ച് ശോഭനയെ ആദ്യമായി കണ്ടതിനെക്കുറിച്ചും നടിയുടെ പെർഫോമൻസ് കണ്ടതിനെ കുറിച്ചും, ഡാൻസ് പെർഫോമൻസ് കണ്ട് കണ്ണുനിറഞ്ഞു പോയിട്ടുണ്ടെന്നും മഞ്ജുവാര്യർ പറയുന്നുണ്ട്. സിനിമയിൽ സജീവമായി നിന്ന ശോഭന വളരെ പെട്ടെന്ന് ആണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്, തന്റെ വളർത്തു മകളുമായി ചെന്നൈയിൽ കലാപ്പർണ്ണ എന്ന നൃത്ത വിദ്യാലയവുമായി തിരക്കിലാണ് താരം.